കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾകണ്ടെത്തിയത് മദ്യപാനിയായി. വെള്ളറട കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ വിസുനിൽ എന്ന ഡ്രൈവർക്കാണ് ബ്രെത്തലൈസർ പണി കൊടുത്തത്.
താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തയാളാണെന്നും ആരോഗ്യകാരണങ്ങളാൽ ഗ്രാംപൂ ഇട്ട്തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും മലയങ്കാവ് സ്വദേശിയായ സുനിൽ പറയുന്നു. പരിശോധിച്ചപ്പോള്‍ 10 പോയിന്റ് കാണിച്ചതോടെ സുനില്‍ ഡ്യൂട്ടിക്ക് അയോഗ്യനായി. പോലീസ്സ്‌റ്റേഷനിലെ ബ്രത്തലൈസര്‍ ഉപയോഗിച്ച് പോലീസുകാര്‍ പരിശോധന നടത്തിയപ്പോള്‍ പോയിന്റ്സീറോയാണ് കാണിച്ചത്.
യന്ത്രം പണി നൽകിയത് കാരണം വെള്ളറട കോവിലവിള സർവീസും മുടങ്ങി. കഴിഞ്ഞ ആഴ്ചയിൽപൂവാർ ഡിപ്പോയിലും സമാനമായ സംഭവം നടന്നിരുന്നു. ചക്ക കഴിച്ചതിനെ തുടർന്ന് പന്തളംകെഎസ്ആർടിസി ഡിപ്പോയിൽ നാലു ജീവനക്കാർക്കും ഇത്തരത്തിൽ പണി കിട്ടിയിരുന്നു.
Discussion about this post