പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദനപ്രവാഹം. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പൂർണ ഗർഭിണിയുമായ ശ്രീലക്ഷ്മി. മൊഴി നൽകാനായി കോടതിയിലെത്തുകയായിരുന്നു. ഇവിടെ വച്ച് ഉദ്യോഗസ്ഥയ്ക്ക് പ്രസവവേദന അനുഭവപ്പടുകയും ചെയ്തു. ഇതോടെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആൺകുഞ്ഞിന് ജന്മം നൽകി. പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ മൊഴി നൽകാൻ കോടതിയിലെത്തിയതിന് പിന്നിൽ ഒരു പ്രതിജ്ഞയുണ്ട്.
ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂർണ ഗർഭിണിയായ ശ്രീലക്ഷ്മി. ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. പ്രസവാവധി താമസിപ്പിക്കുന്നതിൽ ഉണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വീട്ടുകാരും സഹപ്രവർത്തകരും അറിയിച്ചെങ്കിലും ഈ കേസിൽ മൊഴി നൽകിയതിനു ശേഷം ലീവ് എടുത്താൽമതി എന്ന തീരുമാനത്തിൽ ശ്രീലക്ഷ്മി ഉറച്ചു നിൽക്കുകയായിരുന്നു
മൊഴി നൽകേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശൂർ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടൻ ബ്ലീഡിംഗ് തുടങ്ങുകയായിരുന്നു.
Discussion about this post