ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നീ സെന രാജ്യങ്ങൾക്ക് വ്യത്യസ്ത സ്ലോ-ഓവർ റേറ്റ് നിയമങ്ങൾ വേണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ ലോർഡ്‌സ് ടെസ്റ്റിൽ സ്ലോ-ഓവർ റേറ്റ് നിലനിർത്തിയതിന് ഇംഗ്ലണ്ടിന് രണ്ട് പെനാൽറ്റി പോയിന്റുകൾ ലഭിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മുന്നോടിയായി, ഏഷ്യ, സെന രാജ്യങ്ങൾക്ക് വ്യത്യസ്ത സ്ലോ-ഓവർ റേറ്റ് നിയമങ്ങൾ വേണം എന്നതിന്റെ ആവശ്യം സ്റ്റോക്സ് വിശദീകരിച്ചു.
മാഞ്ചസ്റ്റർ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്സ്ലോ-ഓവർ റേറ്റ് നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് സ്റ്റോക്സ് പറഞ്ഞു. ഏഷ്യയിൽ 70% ഓവറുകളും സ്പിന്നർമാരാണ് എറിയുന്നത് എങ്കിൽ, സെനയിൽ പേസർമാരാണ് എറിയുന്നത്. അതിനാൽ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ വേണം എന്ന അഭിപ്രായം സ്റ്റോക്സ് പറഞ്ഞു. സ്പിന്നർമാരും പേസർമാരും ഓവറുകൾ എറിഞ്ഞ് തീർക്കുന്ന സമയത്തിൽ വ്യത്യാസമുണ്ട് .
“ഓവർ റേറ്റ് എന്നെ സംബന്ധിച്ച് വലിയ വിഷയം ഉള്ള കാര്യമല്ല. പക്ഷേ ഞാൻ മനഃപൂർവ്വം കാര്യങ്ങൾ മന്ദഗതിയിലാക്കുന്നു എന്നല്ല ഇതിനർത്ഥം. അതിനെ ചുറ്റിപ്പറ്റിയുള്ള നിരാശ എനിക്ക് മനസ്സിലാകും. 70 ശതമാനം ഓവറുകളും സ്പിൻ ബോളർമാർ ബൗൾ ചെയ്യുന്ന ഏഷ്യയിൽ നിങ്ങൾ പ്രയോഗിക്കുന്ന നിയമം സെനയിൽ എങ്ങനെ നടക്കും”സ്റ്റോക്സ് പറഞ്ഞു.
“ഒരു സ്പിന്നറുടെ ഓവറിന് ഒരു സീമറുടെ ഓവറിനേക്കാൾ കുറച്ച് സമയം മാത്രമേ എടുക്കു. അതിനാൽ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഓവർ നിരക്കുകൾ എങ്ങനെ സമയബന്ധിതമായി ക്രമീകരിക്കുന്നുവെന്ന് മാറ്റുന്നത് പരിഗണിക്കണമെന്ന് പറയുന്നു.” സ്റ്റോക്സ് കൂട്ടിച്ചേർത്തു.
എന്തായാലും ഐസിസിയെ സംബന്ധിച്ച് സ്റ്റോക്സ് പറഞ്ഞ നിർദേശങ്ങൾ ഐസിസി കേൾക്കാൻ പോലും തയാറാക്കാൻ സാധ്യത ഇല്ല.
Discussion about this post