ലോക ക്രിക്കറ്റിലെ സ്ഫോടനാത്മക ഓപ്പണർമാരിൽ ഒരാളായ ഇന്ത്യയുടെ വീരേന്ദർ സെവാഗ് കളിക്കളത്തിലും പുറത്തും തന്റെ നർമ്മബോധവും രസകരവുമായ പെരുമാറ്റത്തിന് പേരുകേട്ടവനായിരുന്നു. 1999 നും 2013 നും ഇടയിൽ ലോക ക്രിക്കറ്റിലെ ബോളർമാർക്ക് പേടിസ്വപ്നമായ സെവാഗ്, ആ കാലഘട്ടത്തിലെ ഏതൊരു മികച്ച ബോളർമാർക്കും ബുദ്ധിമിട്ടേറിയ രാത്രികളാണ് സമ്മാനിച്ചത്.
അന്ന് ക്രിക്കറ്റ് ലോകാതെ മല്ലന്മാർ ആയിരുന്ന ഓസ്‌ട്രേലിയൻ ടീം പോലും വീരുവിനെ പേടിച്ചിരുന്നു. ഒരു കളിക്കാരന്റെ വിജയത്തിലോ വീഴ്ചയിലോ ഏറ്റവും നിർണായക പങ്ക് വഹിച്ച അമ്പയർമാരുമായി, മത്സരത്തിലെ പ്രധാന ഒഫീഷ്യൽ ആയിട്ടൊക്കെ സൗഹൃദബന്ധം നിലനിർത്തുന്നതിലും 44 കാരനായ സെവാഗ് മിടുക്കനായിരുന്നു.
ഒരു പരിപാടിയിൽ മുൻ ഓപ്പണർ, അന്തരിച്ച അമ്പയർ ആസാദ് റൗഫ് തനിക്ക് അനുകൂലമായി ഒരു തീരുമാനം എടുക്കാൻ താൻ തമാശയായി അയാൾക്ക് കൈക്കൂലി നൽകിയതെങ്ങനെയെന്ന് വെളിപ്പെടുത്തി.
“ആസാദ് റൗഫിന് സമ്മാനങ്ങൾ വലിയ ഇഷ്ടമായിരുന്നു. ബ്രാൻഡഡ് ഗ്ലാസുകൾ, ടീ-ഷർട്ടുകൾ, ഷൂസ് എന്നിവ ധരിക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അന്ന് ഞാൻ അഡിഡാസിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു, അതിനാൽ ഞാൻ അദ്ദേഹത്തിന് ഷൂസ്, ടീ-ഷർട്ടുകൾ, ഗ്ലാസുകൾ എന്നിവ സമ്മാനമായി നൽകി. ഞാൻ ബാറ്റ് ചെയ്യുമ്പോൾ വിരൽ ഉയർത്തരുതെന്ന് തമാശയായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”
2006 നും 2013 നും ഇടയിൽ ഐസിസി എലൈറ്റ് അമ്പയേഴ്‌സ് പാനലിൽ ഉൾപ്പെട്ട റൗഫ്, 2008 ൽ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ സെവാഗിനെ സഹായിക്കുക ആയിരുന്നു. മൊഹാലി ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 80 റൺസുമായി സെവാഗ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. മിച്ചൽ ജോൺസന്റെ പന്ത് സെവാഗിന്റെ എഡ്ജിൽ അവസാനിച്ചതാണ്. എന്നാൽ അമ്പയർ ആകട്ടെ അത് ഔട്ട് വിധിച്ചില്ല.
“ഞാൻ പറഞ്ഞത് അദ്ദേഹം കൃത്യമായി ചെയ്തു. 2008-ൽ മൊഹാലിയിൽ ഞങ്ങൾ ഓസ്ട്രേലിയക്കെതിരെ കളിക്കുകയായിരുന്നു – വിവിഎസ് ലക്ഷ്മൺ ഞങ്ങളെ ജയിപ്പിച്ച മത്സരമായിരുന്നു അത്. മിച്ചൽ ജോൺസൺ ഒരു ഷോർട്ട് പിച്ച് ഡെലിവറി എറിഞ്ഞു, ഞാൻ ഒരു കട്ട് ഷോട്ട് പരീക്ഷിച്ചു, പക്ഷേ അത് എഡ്ജ് ആയി അവസാനിച്ചു. ഡ്രസ്സിംഗ് റൂമിനുള്ളിൽ പോലും ആ ശബ്ദം കേൾക്കാൻ കഴിഞ്ഞു. പക്ഷേ റൗഫ് എന്നെ സഹായിച്ചു, അത് നോട്ടൗട്ട് വിളിച്ചു.”
“റിക്കി പോണ്ടിംഗ് വളരെ ദേഷ്യപ്പെട്ട് അമ്പയറുടെ അടുത്തേക്ക് പോയി അത് നോട്ട് ഔട്ട് എങ്ങനെ നൽകാമെന്ന് വാദിച്ചു. അമ്പയർ ആകട്ടെ അതിൽ ഒരു എഡ്ജ് ഇല്ലെന്ന് പറഞ്ഞു. തുടർന്ന് പോണ്ടിംഗ് എന്റെ അടുത്തേക്ക് ഓടിച്ചെന്ന് ചോദിച്ചു ‘നീ അത് നിക്ക് ചെയ്തോ?’ ഞാൻ ‘അതെ’ എന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹം ആസാദ് റൗഫിന്റെ അടുത്തേക്ക് തിരിച്ചുചെന്ന് ‘വീരു പോലും താൻ അത് നിക്ക് ചെയ്തതാണെന്ന് പറയുന്നു’ എന്ന് പറഞ്ഞു. പിന്നെ അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു, റൗഫ് എന്നോട് ‘നീ അത് നിക്ക് ചെയ്തോ?’ എന്ന് ചോദിച്ചു, ഞാൻ ‘ഇല്ല’ എന്ന് പറഞ്ഞു.” സെവാഗ് ഓർത്തു.
നിരവധി പ്രമുഖ മത്സരങ്ങളിൽ റൗഫ് അമ്പയറായിരുന്നെങ്കിലും പിന്നീട് സ്പോട്ട് ഫിക്സിംഗിൽ ഉൾപ്പെട്ടതിന് ഐസിസി അദ്ദേഹത്തെ വിലക്കി. അന്നത്തെ ടെസ്റ്റ് അവസാനിച്ചപ്പോൾ ഇന്ത്യ 320 റൺസിന് വിജയിക്കുകയും 1-0 ന് ലീഡ് നേടുകയും ചെയ്തു.
https://twitter.com/i/status/1686282049915891712
Discussion about this post