സച്ചിൻ- സെവാഗ് കൂട്ടുകെട്ട് ക്രിക്കറ്റ് ലോകത്ത് വളരെ പ്രശസ്തമാണ്. ഒരേ സമയത്ത് ക്ലാസും മാസമായി കളിക്കുന്ന താരങ്ങളുടെ കൂട്ടുകെട്ടും സൗഹൃദവും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു എന്ന് പറയാം. ഇരുവരുടെയും അനേകം കൂട്ടുകെട്ടുകൾക്കിടയിൽ പരസ്പരം ഈ താരങ്ങൾ ഒരുപാട് പിന്തുണച്ചവരാണ്. അങ്ങനെ ഉള്ള ഒരു മത്സരത്തിനിടയിൽ സെവാഗ്, സച്ചിനെ പിന്തുണച്ച ഒരു സംഭവം ഉണ്ടായി.
എതിർ ടീമിലെ കളിക്കാർ സച്ചിനെ അപൂർവ്വമായി മാത്രമേ അധിക്ഷേപിക്കാറുള്ളൂ എന്ന് മത്സരം കാണുന്നവർക്ക് മനസിലാകും. കാരണം സച്ചിനെ ചൊറിയാൻ പോയാൽ തങ്ങളുടെ നാട്ടിലെ മാധ്യമങ്ങളും പൊതുജനങ്ങളും അവരെ ശാസിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ ഒരിക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതുമുഖമായ മൈക്കൽ ക്ലാർക്ക്, സച്ചിനെതിരെ സ്ലെഡ്ജിങ്മായി രംഗത്ത് എത്തി.
മൈക്കൽ ക്ലാർക്ക് സച്ചിനോട് ഇങ്ങനെ പറഞ്ഞു, “നിനക്ക് വളരെ പ്രായമായി, അത് മറന്നേക്കൂ. നീ വേഗത്തിൽ കളിക്കുക.” ഓസ്‌ട്രേലിയൻ താരം പറഞ്ഞു. ഇത് സെവാഗിനെ പ്രകോപിപ്പിച്ചു. തുടർന്ന് സെവാഗ് അന്നത്തെ യുവ ഓസ്‌ട്രേലിയക്കാരന്റെ അടുത്തേക്ക് നടന്നു, “നിങ്ങളുടെ പ്രായം എത്രയാണ്?” എന്ന് ചോദിച്ചു.
“23, വയസായി സുഹൃത്തേ!” ക്ലാർക്ക് കൗതുകത്തോടെ മറുപടി പറഞ്ഞു. വീരേന്ദർ സെവാഗ് മറുപടി നൽകി, “ടെസ്റ്റിലും ഏകദിനത്തിലും നിങ്ങളുടെ പ്രായത്തേക്കാൾ കൂടുതൽ സെഞ്ച്വറികൾ അദ്ദേഹത്തിന്റെ (ടെൻഡുൽക്കറുടെ) കൈവശമുണ്ടെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ പ്രായത്തിലുള്ള ആരെയെങ്കിലും പരീക്ഷിച്ചു നോക്കൂ, സുഹൃത്തേ!” സെവാഗ് പറഞ്ഞു.
ഇത് കേട്ടിട്ടും ക്ലാർക്ക് സച്ചിനെ ചൊറിയുന്നത് തുടർന്നു. ശേഷം അസഭ്യവും പറഞ്ഞു. ഇത് കൂടി ആയതോടെ ക്ലാർക്കിനെ അപമാനിക്കാൻ സെവാഗ് ഇങ്ങനെ ചോദിച്ചു. “നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ ‘പപ്പ്’ എന്ന് വിളിക്കുന്നു, അല്ലേ?” ക്ലാർക്ക് മറുപടി പറഞ്ഞു, “അതെ, സുഹൃത്തേ.” “ഏത് ഇനമാണ് നിങ്ങൾ?” എന്ന് ചോദിച്ചുകൊണ്ട് സെവാഗ് അയാളുടെ വായടച്ചു.
ശേഷം വീരേന്ദർ സെവാഗും സച്ചിനും പൊട്ടിച്ചിരിച്ചപ്പോൾ ക്ലാർക്ക് ചമ്മിയ മുഖത്തോടെ തന്റെ ഫീൽഡിംഗ് പൊസിഷനിലേക്ക് പോയി. ടെസ്റ്റിന്റെ ശേഷിച്ച സമയം, ക്ലാർക്ക് പിന്നെ സച്ചിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ചില്ല.
Discussion about this post