ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് നടക്കുകയാണ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ ഇംഗ്ലണ്ട് വളരെ എളുപ്പത്തിൽ മറികടന്ന് പോകുന്ന സാഹചര്യത്തിൽ ഇന്ത്യൻ നായകൻ ഗില്ലിന് പറ്റിയ അബദ്ധം ചൂണ്ടികാണിക്കുകയാണ് ആരാധകർ. ഇന്നലെ തന്നെ മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിൽ സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് ഒലി പോപ്പ് സഖ്യം ഇന്ന് നല്ല തുടക്കമാണ് നൽകിയത്.
ഇന്ത്യൻ ബോളർമാരെ ശരിക്കും പരീക്ഷിച്ച ഇരുവരും ചേർന്ന് റൺ ഉയർത്തിയപ്പോൾ സ്കോർ ഉയർന്നു. എല്ലാ ബോളർമാരെയും മാറി മാറി പതീക്ഷിച്ചിട്ടും വിക്കറ്റുകൾ വന്നില്ല. അവിടെ ഓൾ റൗണ്ടർ വാഷിംഗ്‌ടൺ സുന്ദർ സ്പിന്നർ എന്ന നിലയിൽ ടീമിൽ ഉൾപ്പെട്ടിട്ടും ഗിൽ അയാളെ നന്നായി ഉപായോഗിച്ചില്ല. ഒരു ഓവർ പോലും താരത്തിന് നൽകുന്നില്ല എന്നതിന് കാരണം എന്താകും എന്നാണ് ഏവരും അന്വേഷിച്ചത്. എന്തായാലും ലഞ്ചിന് തൊട്ടുമുമ്പ് 3 ഓവറുകളാണ് താരത്തിന് ഗിൽ ഇന്ന് തുടക്കത്തിൽ നൽകിയത്.
ശേഷം തന്നെ ഇത്രയും നേരവും വൈകി ഉപയോഗിച്ച ഗില്ലിനോട് ചോദ്യവുമായി അപകടകാരിയായ പോപ്പിനെ ( 71 ) രാഹുലിന്റെ കൈയിൽ എത്തിച്ച് മികവ് കാണിച്ചു. തൊട്ടുപിന്നാലെ മറ്റൊരു സൂപ്പർ താരം ബ്രൂക്കിനെയും (3 ) മടക്കി വാഷിംഗ്‌ടൺ മികവ് കാണിക്കുന്നത് തുടർന്നു. ഇന്ന് തുടക്കത്തിലെ ഗിൽ താരത്തെ ഉപയോഗിക്കണം ആയിരുന്നു എന്നും നായകന് തെറ്റി പോയെന്നും പറയുകയാണ് ക്രിക്കറ്റ് ലോകം.
എന്തായാലും നിലവിൽ സുന്ദർ മികച്ച രീതിയിൽ പന്തെറിയുന്ന സാഹചര്യത്തിൽ ഗിൽ ന്യൂ ബോൾ എടുക്കാതെ താരത്തിൽ നിന്ന് കൂടുതൽ സംഭാവന പ്രതീക്ഷിക്കുകയാണ്. നിലവിൽ ഇംഗ്ലണ്ടിനായി റൂട്ട്- സ്റ്റോക്സ് സഖ്യമാണ് ക്രീസിൽ നിൽക്കുന്നത്.
Discussion about this post