പുതിയ സാമ്പത്തിക വർഷത്തിലും കോടികൾ കൊയ്ത് കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. ഏപ്രിൽ ഒന്ന് മുതൽ ജൂലായ് 20 വരെയുള്ള കാലയളവിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 296.09 കോടിയുടെ വർദ്ധനയുണ്ടായി. ബിയറിന്റെ വിൽപ്പനയിൽ മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ നേരിയ കുറവുണ്ട്.
ജൂലായ് 20 വരെ വെയർഹൗസുകളും ചില്ലറ വിൽപ്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തിൽ സർക്കാരിലേക്ക് 5471.42 കോടി നൽകി (കഴിഞ്ഞ വർഷം 5215.29 കോടി). ചില്ലറ വിൽപ്പന ശാലകൾ വഴി 54.10 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത് (കഴിഞ്ഞ വർഷം 53.53 ലക്ഷം). വെയർഹൗസുകൾ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 19.5 കോടിയിലധികം നേടി റെക്കാർഡ് വിറ്റുവരവാണ് ബെവ്കോ നേടിയത്.
അതേസമയം യുകെയുമായുള്ള സാമ്പത്തിക കരാർ നടപ്പാകുന്നതോടെ,കേരളത്തിൽ സ്‌കോച്ചിന് വില കുറഞ്ഞേക്കും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പുറമെ വിദേശ നിർമ്മിത വിദേശമദ്യവും (എഫ്.എം എഫ് .എൽ)ബെവ്കോ വഴി വിൽക്കുന്നുണ്ട്.
Discussion about this post