ജയിലിൽ കിടന്നപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവും അവതാരകയുമായ വീണ എസ് നായർ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. രാത്രി മുഴുവൻ സെല്ലിലെ ലൈറ്റ് ഓണായിരിക്കും. അതിന് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ കൃത്യമായ ഷീറ്റോ, കട്ടിലോ ഒന്നുമില്ല. കൊതുക് ശല്യവും ഉണ്ട്. രാത്രി ഉറങ്ങാൻ പറ്റിയില്ല. ഒന്ന് മയങ്ങിവരുമ്പോൾ കൊതുക് കടിയായിരിക്കുമെന്ന് വീണ എസ് നായർ പറയുന്നു.
‘ജയിലിൽ നമ്മൾ പോകുമ്പോൾ വസ്ത്രങ്ങളൊക്കെ വേണമല്ലോ. വീട്ടിൽ നിന്ന് കൊണ്ടുത്തരും. ഫിക്‌സഡ് സമയത്ത് മാത്രമേ എടുക്കാനാകൂ. ഓരോന്നായി ചെക്ക് ചെയ്ത ശേഷമാണ് നമുക്ക് തരികയെന്ന് വീണ പറയുന്നു.
കള്ളക്കടത്ത് നടത്തിയിട്ടോ, കഞ്ചാവ് കടത്തിയിട്ടോ അല്ലെങ്കിൽ വേറെന്തെങ്കിലും തെറ്റ് ചെയ്തല്ല ജയിലിൽ പോയത്. ജനാധിപത്യ രാജ്യമാണല്ലോ. പ്രതിഷേധിച്ചതിനാണ് ജയിലിൽ പോകേണ്ടി വന്നത്. നമ്മുടെ ബോഡി മുഴുവൻ സെർച്ച് ചെയ്യും. അത് വളരെ പ്രാകൃതമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണംവിമാനത്താവളങ്ങിലൊക്കെ ഫുൾ സ്‌ക്രീനിംഗ് സിസ്റ്റം ഉണ്ട്. ശരീരത്തിൽ സ്വർണം കടത്തിയാൽ പോലും ഇതിൽ കണ്ടെത്തും. ഈയൊരു സമയത്താണ് ഈ പ്രാകൃതമായ സെർച്ച്. എനിക്കത് ഭയങ്കര മോശമായി തോന്നി. പ്ളേറ്റും ഗ്ലാസും തരും. ഒട്ടും നീറ്റല്ല. മാറ്റിത്തന്നില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. അങ്ങനെ സൂപ്രണ്ട് മാറ്റിത്തന്നുവെന്ന് വീണ എസ് നായർ പറയുന്നു.
Discussion about this post