ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി ഹെഡ് കോച്ച് ഗൗതം ഗംഭീർ സമ്മർദ്ദത്തിലാണെന്ന നിരീക്ഷണം അംഗീകരിക്കാൻ സാധിക്കില്ല എന്ന് ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് പറഞ്ഞു. ലോർഡ്‌സിൽ ടീമിന്റെ തോൽവിക്ക് ശേഷം സപ്പോർട്ട് സ്റ്റാഫ് നിരാശരാണെന്ന് കോട്ടക് പരാമർശിച്ചെങ്കിലും ഗംഭീറിന് ചൂട് അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിന് മുമ്പ് ഇന്നലെ പത്രസമ്മേളനത്തിൽ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ആക്രമണാത്മകമായി മറുപടി പറയുകയും ഓവലിലെ പിച്ച് ക്യൂറേറ്ററായ ലീ ഫോർട്ടിസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പരിശീലകൻ സമ്മർദ്ദത്തിലാണോ എന്ന ചോദ്യത്തിന് ഗംഭീർ നൽകിയ മറുപടി ഇങ്ങനെ:
“അദ്ദേഹം സമ്മർദ്ദത്തിലല്ല. പരമ്പര മത്സരാത്മകമായിരുന്നു, ഇരു ടീമുകളും നന്നായി കളിച്ചു. പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം ടെസ്റ്റും ഒരുപോലെ മികച്ചതായിരുന്നു. എല്ലാ മത്സരങ്ങളും അഞ്ചാം ദിവസത്തിലേക്ക് കടന്നുപോയി, ഇതൊരു മികച്ച പരമ്പരയായിരുന്നു. ഗൗതം ഗംഭീർ കരിയറിൽ അദ്ദേഹം കളിച്ച നാളുകളിൽ തൊട്ട് ഇതുവരെ സമ്മർദ്ദത്തിലായത് ഞാൻ കണ്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന് സമ്മർദ്ദം അനുഭവപ്പെടുന്നില്ല, മൂന്നാം ടെസ്റ്റ് ജയിക്കാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. പക്ഷെ അന്ന് ഭാഗ്യക്കേട് ചതിച്ചു. എന്തായാലും ഒരു മത്സരം ബാക്കി ഉള്ളപ്പോൾ അതിൽ വ്യത്യസ്തമായി എന്തുചെയ്യാമായിരുന്നുവെന്ന് ചിന്തിക്കാം. സമ്മർദ്ദത്തിന് അതിൽ ഒരു പങ്കുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കാൻ പോകുന്നത്.
Discussion about this post