തന്റെ മറവിക്ക് പേരുകേട്ട രോഹിത് ശർമ്മ, ടോസ് നേടിയ ശേഷം എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓർമ്മിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ പറഞ്ഞു. 2013 ചാമ്പ്യൻസ് ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ (എംഐ) ക്യാപ്റ്റനായിരുന്ന സമയത്തെക്കുറിച്ചുള്ള ഒരു കഥ രോഹിത് പറഞ്ഞു.
“ഹു ഈസ് ദി ബോസ്” എന്ന യൂട്യൂബ് പരമ്പരയിൽ ഹർഭജനുമായുള്ള അഭിമുഖത്തിൽ രോഹിത് ശർമ്മ തന്റെ പഴയ കഥ വെളിപ്പെടുത്തി. ടോസ് നേടിയാൽ മുംബൈയുടെ സ്ക്വാഡ് മീറ്റിംഗിൽ ബോൾ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാൻ ആണ് രോഹിത് തീരുമാനിച്ചത്.
അന്നത്തെ ടീമിന്റെ മെന്ററായിരുന്ന അനിൽ കുംബ്ലെ രോഹിതിന്റെ തീരുമാനത്തിൽ അൽപ്പം നീരസം പ്രകടിപ്പിക്കുകയും ടോസ് കഴിഞ്ഞ് അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ താൻ പിച്ചിന്റെ അപ്പോൾ ഉള്ള നിലവാരം വെച്ചിട്ടാണ് ടീം മീറ്റിംഗിന് വിരുദ്ധമായിട്ടുള്ള തീരുമാനം എടുത്തത് എന്ന് പറഞ്ഞു,
മുംബൈ ഇന്ത്യൻസ് ഒടുവിൽ വിജയം നേടിയതോടെ രോഹിത് എടുത്ത തീരുമാനം ശരിയാണെന്ന് ഒടുവിൽ തെളിയിക്കപ്പെട്ടു.
“ഇത് 2013 ചാമ്പ്യൻസ് ലീഗിലെ ഒരു സംഭവമാണ്. ഞങ്ങൾ ടോസ് നേടി. ടീം മീറ്റിംഗിൽ ടോസ് നേടിയാൽ ഞങ്ങൾ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചതാണ്. പക്ഷേ ഞാൻ ടോസ് നേടി ആദ്യം ബാറ്റ് ചെയ്തു. അനിൽ ഭായ് ചോദിച്ചു ‘നീ എന്താണ് ചെയ്തത്, രോഹിത്?’ ഞാൻ അവനോട് പറഞ്ഞു, ‘അനിൽ ഭായ്, പിച്ച് നല്ലത് ആണെന്ന് ഞാൻ കരുതി, അതിനാൽ ഞാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ഞാൻ ശരിക്കും ടീം മീറ്റിംഗിലെ തീരുമാനം മറന്നുപോയതാണ്. ടോസിൽ അത് തെറ്റായി പറഞ്ഞു. എന്തായാലും ഞങ്ങൾ മത്സരം ജയിച്ചു,’ ഹർഭജൻ സിങ്ങിന്റെ യൂട്യൂബ് ഷോയ്ക്കിടെ രോഹിത് വിവരിച്ചു.
ടോസ് നേടി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് മറന്നത് പോലെ ഉള്ള വെറൈറ്റി രോഹിത് മറവികഥകൾ ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്.
View this post on Instagram
Discussion about this post