ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന്റെയും ഓസ്‌ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാന്റെയും പേരിലുള്ള രണ്ട് ഐക്കണിക് ബാറ്റിംഗ് റെക്കോഡുകൾ അദ്ദേഹം മറികടക്കാൻ സാധ്യതകൾ ഉണ്ടെന്ന് തന്നെ പറയാം.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലുടനീളം മികച്ച ഫോമിലാണ് ഗിൽ കളിച്ചുവരുന്നത്. ഇന്ന് ഓവലിൽ നടക്കുന്ന പരമ്പരയുടെ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിൽ അവസാനിപ്പിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കും. ഒരു ടെസ്റ്റ് പരമ്പരയിൽ (1978-79 vs വെസ്റ്റ് ഇൻഡീസ്) ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന ഗാവസ്കറിന്റെ റെക്കോർഡ് മറികടക്കാൻ അദ്ദേഹത്തിന് 11 റൺസ് മാത്രം മതി.
ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന 54 വർഷം പഴക്കമുള്ള ഗാവസ്കറിന്റെ മറ്റൊരു റെക്കോഡ് മറികടക്കാൻ ഗില്ലിന് 53 റൺസ് കൂടി മതി. 1971-ൽ വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അരങ്ങേറ്റ പരമ്പരയിൽ ഗവാസ്കർ 774 റൺസാണ് നേടിയത്. നാല് ടെസ്റ്റുകളിൽ നിന്ന് 154.80 എന്ന അസാധാരണ ശരാശരിയിൽ നാല് സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു ഈ പ്രകടനം. ആ പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 220 ആയിരുന്നു.
എന്തായാലും ഇന്ത്യയെ ആദ്യമായി നയിച്ച ഗിൽ, എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 90.25 എന്ന മികച്ച ശരാശരിയിൽ 722 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ നേടിയ 103 റൺസ് സെഞ്ച്വറി ഒകെ ഇന്ത്യൻ ആരാധകർ നന്ദിയോടെ ഓർക്കുന്ന കാര്യമാണ്. എന്തായാലും ഇതിഹാസത്തിന്റെ ഈ 2 റെക്കോഡുകളും അദ്ദേഹത്തിന് മറികടക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇത് മാത്രമല്ല മറ്റൊരു ഇതിഹാസ റെക്കോഡ് മറികടക്കാനും അദേഹത്തിന് മുന്നിൽ അവസരമുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന സർ ഡൊണാൾഡ് ബ്രാഡ്മാന്റെ റെക്കോർഡ് മറികടക്കാൻ 89 റൺസ് മാത്രം മതി ഗില്ലിന്. 1936-37 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാൻ 810 റൺസ് നേടിയിരുന്നു. അവിടെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 90.00 ശരാശരിയിൽ മൂന്ന് സെഞ്ച്വറിയും 270 എന്ന ഉയർന്ന സ്കോറും നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ റെക്കോഡ് മറികടക്കാൻ ഗിൽ 89 റൺ മാത്രം പിന്നിലാണ്.
Discussion about this post