ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്. ആൺസുഹൃത്തായ നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ബസിലെ കണ്ടക്ടറാണ് കാരാളിക്കോണം സ്വദേശി നിഹാസ്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി പറഞ്ഞത്. 6 മാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്.
വീട്ടിൽ മാറ്റാരുമായും അഞ്ജനയ്ക്ക് പ്രശ്‌നങ്ങൾ ഇല്ലായിരുന്നു എന്നാണ് വീട്ടുകാരുടെ മൊഴി. ഇതരമതസ്ഥരായത് കാരണം ഇരുഭാഗത്തെയും കുടുംബങ്ങൾ തുടക്കം മുതൽ ഇരുവരുടെ ബന്ധത്തെ എതിർത്തിരുന്നതായാണ് പോലീസ് പറയുന്നത്.
ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി













Discussion about this post