സച്ചിൻ ടെണ്ടുൽക്കർ ലോക ക്രിക്കറ്റ് ഇന്ന് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ്. ഇന്നോളം സച്ചിനുണ്ടാക്കിയ ഓളവും അദ്ദേഹത്തിന്റെ റേഞ്ചും ഒകെ മറ്റൊരു താരത്തിനും നേടാൻ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ക്രിക്കറ്റിൽ ധാരാളവും റെക്കോഡുകൾ കൈവശവുമുള്ള സച്ചിന്റെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ക്രിക്കറ്റ് ലോകത്തിന് വളരെ സുപരിചിതമാണ്.
അങ്ങനെയുള്ള സച്ചിന്റെ ജീവിതവുമായി ബന്ധപ്പെട്ട് അത്രയൊന്നും പറഞ്ഞ് കേൾക്കാത്ത ചില കഥകൾ നമുക്ക് നോക്കാം:
* 2007 ലോകകപ്പും പുറത്താക്കലും
2007 ലെ ഐസിസി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായപ്പോൾ, ഇന്ത്യൻ ആരാധകർക്ക് ആ തോൽവി താങ്ങാനായില്ല. അവർ രോഷത്തിൽ പ്രതികരിച്ചു. അന്ന് സച്ചിന്റെ മകൻ അർജുന് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്കൂളിൽ കൂട്ടുകാർ കളിയാക്കിയാൽ പ്രതികരിക്കരുതെന്ന് അർജുനോട് അഞ്ജലിയും സച്ചിനും പറഞ്ഞിരുന്നു. എന്നിരുന്നാലും, അച്ഛന്റെ പരാജയമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് കുട്ടികളിൽ ഒരാൾ അവനോട് പറഞ്ഞു. അർജുൻ കോപാകുലനായി ആ കുട്ടിയെ അടിക്കുകയും ചെയ്തു.
* 2011 ലോകകപ്പ് ഫൈനലും
2011 ലെ ലോകകപ്പ് ഫൈനലിൽ സച്ചിൻ പുറത്തായതിന് പിന്നാലെ സെവാഗും മടങ്ങി. ശേഷം സച്ചിൻ സെവാഗിനെ മത്സരം കാണാൻ സമ്മതിക്കാതെ ഇരുവരും ഒരേ സ്ഥലത്ത് തന്നെ ഇരുന്നു. ഈ സംഭവത്തെക്കുറിച്ച് സച്ചിൻ പറഞ്ഞത് ഇങ്ങനെ: “അഹമ്മദാബാദിൽ മുമ്പ് നടന്ന ഒരു മത്സരത്തിൽ, ഞാൻ തല താഴ്ത്തി മസാജ് ടേബിളിൽ തന്നെ കിടന്നു. അന്ന് മത്സരം കണ്ടില്ല. വീരുവും എന്റെ അടുത്ത് ഉണ്ടായിരുന്നു. ഞങ്ങൾ ഫൈനലിൽ ജയിച്ചു. അതിനാൽ ഫൈനലിൽ, ഞാൻ മസാജ് ടേബിളിൽ ഇരുന്നു, വീരുവിനെ എന്റെ കൂടെ നിർത്തി. ‘കളിയുടെ അവസാന ഭാഗം കാണാൻ അനുവദിക്കൂ’ എന്ന് വീരു പറഞ്ഞു. ‘ഇല്ല, നിങ്ങൾക്ക് പിന്നീട് ടിവിയിൽ എത്ര വേണമെങ്കിലും കാണാം’ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ വിജയിച്ചു,” സച്ചിൻ ഓർത്തു.
Discussion about this post