ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി നേടാൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ ഈ പരമ്പരയിലിടനീളവും സ്ലെഡ്ജിങ്ങും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ട് 2-1 ന് മുന്നിൽ നിൽക്കുന്ന പരമ്പര സമനിലയിലാക്കാൻ ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഏതായാലും ഇപ്പോൾ നടാക്കുന്ന ഓവൽ ടെസ്റ്റിലേക്ക് ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിംഗ്സ് 247 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട തുടക്കം ആണ് കിട്ടിയിരിക്കുന്നത്. 23 റൺസിൻറെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. 51 യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് വാച്ച്‌മാൻ ആകാശ് ദീപും ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോൾ 52 റൺസിൻറെ ലീഡുണ്ട്.
ഇന്ത്യ ഉയർത്തിയ 224 റൺ പിന്തുടർന്ന ഇംഗ്ലണ്ട് തുടത്തിൽ ബാസ്‌ബോൾ ശൈലിയിൽ വമ്പനടികളുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യയ്ക്ക് ഉത്തരമില്ലായിരുന്നു. ഇന്നലെ തന്നെ വമ്പൻ ലീഡിലേക്ക് ഇംഗ്ലണ്ട് കുതിക്കും എന്ന് തോന്നിച്ച സമയത്തായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. എന്തായാലും ഓപ്പണർമാരിൽ തന്നെ ബെൻ ഡകറ്റ് ആയിരുന്നു കൂടുതൽ ആക്രമണകാരി. ഇന്ത്യയുടെ എല്ലാ ബോളർമാർക്കും താരം വയറു നിറയെ കൊടുത്തു. ആകാശ് ദീപിന് ആയിരുന്നു ഇതിൽ തന്നെ കൂടുതൽ പ്രഹരം കിട്ടിയത്. എന്തായാലും ഒടുവിൽ ബെനിന്റെ വിക്കറ്റ് എടുത്ത ശേഷം ദേഷ്യത്തിൽ താരത്തിന്റെ തോളിൽ കൈവെച്ച് ആണ് യാത്രയപ്പ് നൽകിയത്. ബെൻ ഡകറ്റ് ഒരു മറുപടിയും നൽകാതെ മടങ്ങുകയും ചെയ്തു. ആകാശിന്റെ ഈ പ്രവർത്തിക്ക് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടുന്നത്.
എന്തായാലും ഈ വിഷയത്തിൽ റിക്കി പോണ്ടിങ് പ്രതികരണം അറിയിച്ചിരുന്നു. അധികം ബാറ്റർമാരൊന്നും ഇന്നത്തെക്കാലത്ത് ഈ യാത്രയപ്പ് അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ഒരു പക്ഷെ നിങ്ങളായിരുന്നു ഡക്കറ്റിൻറെ സ്ഥാനത്തെങ്കിൽ ഒരു പക്ഷെ നല്ല ഇടി കൊടുക്കുമായിരുന്നല്ലെ എന്ന് സ്കൈ സ്പോർട്സ് അവതാരകൻ ഇയാൻ വാർഡ് ചോദിച്ചതിന് പിന്നാലെ റിക്കി പറഞ്ഞത് ഇങ്ങനെ- അവർ രണ്ടുപേരും തോളിൽ കൈയിട്ട് നടക്കുന്നത് കണ്ടപ്പോൾ ഞാനാദ്യം കരുതിയത് അവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണെന്നോ ഒരുമിച്ച് ഒരേ ടീമിൽ കളിച്ചവരാണെന്നോ എന്നൊക്കെയാണ്. അങ്ങനെ കാണാനായിരുന്നു എനിക്കിഷ്ടം. ലോക്കൽ ടൂർണമെന്റിൽ പോലും ഇങ്ങനെ ഒരു യാത്രയപ്പ് കാണാൻ സാധിക്കില്ല. ശരിക്കും ആകാശ് ദീപ് ഡക്കറ്റിനെ പ്രകോപിപ്പിക്കുകയായിരുന്നു. അതിനോട് ഡക്കറ്റ് പ്രതികരിച്ച രീതിയും എനിക്കിഷ്ടപ്പെട്ടു. ബെൻ ഡക്കറ്റിൻറെ കളി എനിക്കിഷ്ടമാണ്, ഈ സംഭവത്തിൽ അവൻ പ്രതികരിച്ച രീതി കണ്ടപ്പോൾ ആ ഇഷ്ടം ഒന്നുകൂടി കൂടിയിട്ടേയുള്ളുവെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
അതേസമയം ദീപിന്റെ പ്രവർത്തിയുടെ ദോഷഫലങ്ങൾ മനസിലായ ഉടനെ തന്നെ കെഎൽ രാഹുൽ ഒരു സീനിയർ താരത്തിന്റെ പക്വത എല്ലാം കാണിച്ച് ആകാശ് ദീപിനെ പിടിച്ചുമാറ്റുന്ന ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://twitter.com/i/status/1951251999959232692













Discussion about this post