ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും നയിച്ച ഇന്ത്യൻ പേസ് ബോളിങ് അറ്റാക്ക് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 224 റൺസിന് ഓൾഔട്ടായ ഇന്ത്യ ഇംഗ്ലണ്ടിനെ മറുപടിയിൽ 247 റൺസിൽ ഒതുക്കി. രണ്ടാം ദിനം അവസാനിക്കുമ്പോൾ മത്സരം ആർക്കും ജയിക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.
ഇന്നലെ രണ്ടാം ദിവസം ഡ്രസ്സിംഗ് റൂമിലും ഫീൽഡിലും എന്താണ് സംഭവിച്ചതെന്ന് സിറാജ് പറഞ്ഞിരിക്കുകയാണ്. ജസ്പ്രീത് ബുംറയെ താൻ ഒരുപാട് മിസ് ചെയ്യുന്നു എന്നും സിറാജ് പറഞ്ഞു. ഞാൻ ജാസി ഭായിയോട് പറഞ്ഞു, ‘നീ എന്തിനാണ് മടങ്ങി പോകുന്നത്? ഞാൻ അഞ്ച് വിക്കറ്റ് നേടിയാൽ ആരെ കെട്ടിപ്പിടിക്കും? അദ്ദേഹം മറുപടി പറഞ്ഞു, ‘ഞാൻ ഇപ്പോഴും ഇവിടെയുണ്ട്, നീ അഞ്ച് വിക്കറ്റ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന്.” സിറാജ് പറഞ്ഞു.
സിറാജിന്റെ ഈ വാക്കുകളിൽ തന്നെ ഉണ്ട് ബുംറയുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ ആഴം. മുമ്പും പല വേദികളിൽ ബുംറയെ പുകഴ്ത്തി സംസാരിച്ചിട്ടുള്ള ആളാണ് സിറാജ്. ” ജാസി ഭായിയിൽ വിശ്വസിക്കുക” എന്ന അദ്ദേഹത്തിന്റെ വാക്ക് ക്രിക്കറ്റ് ലോകത്ത് ഈ സമീപകാലത്ത് ഏറ്റവും ചർച്ചയായ ഒന്നായിരുന്നു.
ഇത് കൂടാതെ പേസർ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബൗൾ ചെയ്യുന്നതിനോടുള്ള തന്റെ ഇഷ്ടം അംഗീകരിക്കുകയും ഇംഗ്ലണ്ടിൽ കളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ” ഇംഗ്ലണ്ടിൽ കളിക്കുന്നത് എല്ലാവരും ആസ്വദിക്കുന്നു, കാരണം ഇവിടെ സ്വിംഗ് കൂടുതൽ ഉണ്ട്, അത് ഫാസ്റ്റ് ബൗളർമാരെ വളരെയധികം സഹായിക്കുന്നു.”
ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗ് നടക്കുമ്പോൾ മോശം സെഷനുശേഷം, പ്രത്യേകിച്ച് ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, തിരിച്ചുവരവിന്റെ ആവേശം സിറാജ് ഊന്നിപ്പറഞ്ഞു. “ഇത്രയും മോശം സെഷനുശേഷം, ഞങ്ങൾ വളരെ ശക്തമായ തിരിച്ചുവരവ് നടത്തി. ഫാസ്റ്റ് ബൗളർമാർ എന്ന നിലയിൽ, അത് ശരിക്കും സംതൃപ്തി നൽകുന്നു,” സിറാജ് കൂട്ടിച്ചേർത്തു.













Discussion about this post