ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഗസ് ആറ്റ്കിൻസന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യ 224 റൺസിന് പുറത്തായപ്പോൾ, സിറാജും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ 247 റൺസിന് ഒതുക്കി. ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് എന്നിവരെ പുറത്താക്കി സിറാജ് സച്ചിൻ ടെണ്ടുൽക്കർ കൈവശം വെച്ച ഒരു റെക്കോഡ് മറികടന്നിരിക്കുകയാണ്. ഇത് കൂടാതെ ഇന്നലെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് തുടക്കത്തിലും ഒരു വിക്കറ്റും സിറാജ് തന്നെയാണ് വീഴ്ത്തിയത്.
സിറാജിന്റെ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം ഇതോടെ 119 ആയി ഉയർത്തി. കൂടാതെ, ഏകദിനങ്ങളിൽ 71 ഉം ടി20യിൽ 14 ഉം വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്, ഇതോടെ അദ്ദേഹത്തിന്റെ ആകെ നേടിയ വിക്കറ്റുകളുടെ എണ്ണം 204 ആയി. 201 വിക്കറ്റുകളുമായിട്ടാണ് സച്ചിൻ തന്റെ കരിയർ അവസാനിപ്പിച്ചത്.
ഇംഗ്ലണ്ടിൽ സിറാജിന്റെ ആറാമത്തെ നാല് വിക്കറ്റ് നേട്ടം കൂടിയാണിത്, അഞ്ച് തവണ ഇത്തരത്തിൽനാല് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുംറയെ അദ്ദേഹം മറികടന്നു. ഏഷ്യൻ ബൗളർമാരിൽ, മുൻ പാകിസ്ഥാൻ പേസർ വഖാർ യൂനിസ് മാത്രമാണ് ഇംഗ്ലണ്ടിൽ ആറ് നാല് വിക്കറ്റ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള മറ്റൊരു താരം.
അതേസമയം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓവലിൽ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 എന്ന നിലയിലാണ്. സാക് ക്രോളിയുടെ (14) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഈ വിക്കറ്റ് വീണതോടെ ഇന്ത്യയുടെ ജയസാധ്യതയും വർദ്ധിച്ചിട്ടുണ്ട് എന്ന് പറയാം.













Discussion about this post