2025-ലെ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹത്തെ അണ്ടർ- റേറ്റഡ് എന്ന് വിളിക്കുകയും ചെയ്തു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ആറ് റൺസിന്റെ ആവേശകരമായ വിജയത്തോടെ സന്ദർശകർ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിലാക്കുക ആയിരുന്നു. ഗില്ലിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തപ്പോൾ സിറാജ് ആയിരുന്നു മത്സരത്തിലെ താരം.
എന്നിരുന്നാലും, പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാൻ ജഡേജയായിരുന്നു, ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 86 ശരാശരിയിൽ 516 റൺസ് ജദേഹ നേടി. ഇത് കൂടാതെ താരം ഏഴ് വിക്കറ്റുകളും വീഴ്ത്തി. “ജഡേജയെ അണ്ടർറേറ്റഡ് കളിക്കാരൻ എന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന് അത്രയൊന്നും അംഗീകാരം ലഭിക്കുന്നില്ല. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, ഈ പരമ്പരയിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അവനാണ്. ഈ പരമ്പരയിൽ മാത്രമല്ല, നിങ്ങൾ ശ്രദ്ധിച്ചാൽ എപ്പോഴും എതിരാളികളെ വിറപ്പിക്കുന്ന താരമാണ് അവൻ.”
ഇത് കൂടാതെ കെഎൽ രാഹുലിനെ അഭിനന്ദിച്ച സച്ചിൻ കെഎൽ രാഹുലിനെയും അഭിനന്ദിച്ചു. പ്രതിരോധ മികവിൽ മികച്ച് നിൽക്കുന്ന താരം ഈ കാലയളവിൽ കാണിച്ച സ്ഥിരതയെയും സച്ചിൻ അഭിനന്ദിച്ചു. അഞ്ച് ടെസ്റ്റുകളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ, അത്രയും തന്നെ അർദ്ധ സെഞ്ച്വറികളുൾപ്പെടെ 53 ൽ കൂടുതൽ ശരാശരിയിൽ 532 റൺസ് രാഹുൽ സ്വന്തമാക്കിയിരുന്നു.
Discussion about this post