ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് ടീമിന് കിട്ടുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 367 റൺസിന് ഓൾഔട്ടാക്കി ശുഭ്മൻ ഗില്ലും സംഘവും വിജയം പിടിച്ചെടുക്കുകയായിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് മുഹമ്മദ് സിറാജിന്റെ മികവിൽ ഇന്ത്യ ജയിച്ചു കയറിയത്.
ഇന്ത്യൻ ജയത്തിന് പിന്നാലെ എല്ലാവരും ടീമിനെ അഭിനന്ദിക്കുമ്പോൾ മുൻ പാകിസ്ഥാൻ താരം ഷബീർ അഹമ്മദ് ആണ് ഇന്ത്യക്ക് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. ഇന്ത്യ പന്തിൽ കൃത്രിമം കാണിച്ചെന്നും വാസ്ലിൻ ഉപയോഗിച്ചാണ് പന്ത് പുതിയത് പോലെ നിർത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യ പന്തിൽ വാസ്‌ലിൻ ഉപയോഗിച്ചതായി ഞാൻ കരുതുന്നു. 80 ഓവറുകൾക്ക് ശേഷവും പന്ത് പുതിയത് പോലെ നന്നായി തിളങ്ങുന്നുണ്ടായിരുന്നു. പരിശോധനയ്ക്കായി അംപയർ ഈ ബോൾ ലാബിലേക്ക് അയക്കണം’, ഇതായിരുന്നു എക്‌സിൽ അദ്ദേഹത്തിന്റെ ട്വീറ്റ്.
പാകിസ്ഥാൻ മുൻ താരത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ എന്നും അസൂയ തീരെ ഇല്ലാത്തത് കുഴപ്പമില്ല എന്നും ആരാധകർ പറയുന്നു.
Okay pic.twitter.com/s6ASSwQ08f
— Ashwini Roopesh (@AshwiniRoopesh) August 6, 2025
I think
India used Vaseline
After 80 + over
Ball still shine like new
Umpire should send this ball to lab for examine— Shabbir Ahmed Khan (@ShabbirTestCric) August 4, 2025
Discussion about this post