സെപ്റ്റംബറിൽ ദുബായിലും അബുദാബിയിലും ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി തയാറെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം . നിലവിലെ ചാമ്പ്യന്മാരായി കളിക്കാനിറങ്ങുന്ന ഇന്ത്യ ജൂനിയർ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഒരു സംഘത്തെ ആയിരിക്കും കളത്തിൽ ഇറക്കുക. അതിനാൽ, ആരൊക്കെ ടീമിൽ ഇടം നേടുമെന്നും ഏതൊക്കെ കോമ്പിനേഷനുകൾ ആകുമെന്നും ഊഹാപോഹങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എന്തായാലും സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകർക്ക് വളരെ ആവേശകരമായ അപ്ഡേറ്റ് ഒരെണ്ണം പുറത്തുവന്നിരിക്കുകയാണ്. ഏഷ്യ കപ്പിനുള്ള ടീമിലെ ഫസ്റ്റ് ചോയ്സ് കീപ്പർ സഞ്ജു ആയിരിക്കും എന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഋഷഭ് പന്തും കെഎൽ രാഹുലും ഒന്നും ഇന്ത്യയുടെ ടി 20 സെറ്റപ്പിന്റെ ഭാഗമല്ലാത്ത സാഹചര്യത്തിൽ സഞ്ജുവിനെ തന്നെയാണ് ബിസിസിഐ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് മനസിലാക്കാം.
സഞ്ജു സാംസൺ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതകൾ കൂടുതലാണ്. ഗില്ലും സായി സുദർശനും അടക്കമുള്ള താരങ്ങളും മൂന്നാം നമ്പറിൽ സ്ഥാനത്തിനായി തിലക് വർമ്മയോടൊപ്പം മത്സരിക്കും. നാലാം നമ്പറിൽ നായകൻ സൂര്യകുമാർ യാദവ് തന്നെ ആയിരിക്കും.
ബുംറ ഇല്ലാതെയാകും ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുക. അങ്ങനെ വന്നാൽ സിറാജ് നയിക്കുന്ന പേസ് നിരയിൽ അർശ്ദീപ് സിങ്ങും കാണാനാണ് സാധ്യതകൾ കൂടുതൽ. രണ്ട് ആഴ്ചക്കകം ടീം പ്രഖ്യാപനം നമുക്ക് കാണാൻ സാധിക്കും.
🚨 SANJU SAMSON FOR ASIA CUP 🚨
Sanju Samson will be the first choice wicket-keeper for Asia Cup 2025. [Vaibhav Bhola] pic.twitter.com/IN3bmxFcbv
— Johns. (@CricCrazyJohns) August 7, 2025













Discussion about this post