2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ, ഹർഷിത് റാണക്ക് രണ്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങാൻ അവസരം കിട്ടിയിരുന്നു. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യ 295 റൺസിന്റെ വമ്പൻ വിജയം നേടിയപ്പോൾ നാല് വിക്കറ്റുകൾ വീഴ്ത്തി റാണ അതിൽ നിർണായക പങ്ക് വഹിച്ചു. ആ മത്സരത്തിൽ, മിച്ചൽ സ്റ്റാർക്കിനെതിരെ റാണ തന്റെ ആക്രമണാത്മകത സ്റ്റൈൽ കാണിച്ചു.
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) സഹതാരങ്ങളായിരുന്നു സ്റ്റാർക്കും ഹർഷിതും. എന്നാൽ ആ മത്സരത്തിൽ ടെസ്റ്റിന്റെ ഏറ്റവും വലിയ ആവേശത്തിൽ ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. സമ്മർദ്ദകരമായ സാഹചര്യത്തിൽ തന്റെ ടീമിനായി റൺസ് നേടാൻ ശ്രമിച്ച സ്റ്റാർക്കിനെതിരെ ഹർഷിത് ബൗൺസറുകൾ എറിയാൻ തുടങ്ങിയതിടെയാണ് ആവേശം അതിന്റെ വേറെ ലെവലിൽ എത്തിയത്.
ബൗൺസർ ആക്രമണത്തിന് ശേഷം സ്റ്റാർക്ക്, ഹർഷിതിനെ ഭീഷണപ്പെടുത്തി “ഹർഷിത്, ഞാൻ നിന്നേക്കാൾ വേഗത്തിൽ പന്തെറിയും. എനിക്ക് നല്ല ഓർമ്മയുണ്ട്,” സ്റ്റാർക്ക് പറഞ്ഞു. എന്തായാലും അന്ന് സ്റ്റാർകിന്റെ വിക്കറ്റ് നേടി ഹർഷിത് അവസാന ചിരി തന്റേതാക്കി മാറ്റി. അടുത്തിടെ ബീർബൈസെപ്സ് പോഡ്‌കാസ്റ്റ് ഷോയിൽ രൺവീർ അല്ലാബാഡിയയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ഹർഷിത്, മത്സരത്തിൽ അന്ന് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി.
“ഞാൻ അന്ന് എറിഞ്ഞ ഏറ്റവും മികച്ച പന്ത് ആയിരുന്നു ആ ബൗൺസർ. മറ്റൊരു ബൗൺസർ അദ്ദേഹത്തിന്റെ ഹെൽമെറ്റിൽ തട്ടി. അദ്ദേഹം സ്ലെഡ്ജ് ചെയ്തപ്പോൾ, ഞാൻ അത് ചിരിച്ചു തള്ളി. പക്ഷേ ഞാൻ റൺ-അപ്പിനായി തിരികെ നടക്കുമ്പോൾ, എനിക്ക് ഉറപ്പായിരുന്നു ഞാൻ എറിഞ്ഞ സ്റ്റൈലിൽ അയാൾ ബൗൺസർ എറിഞ്ഞാൽ ഞാൻ മരിക്കും എന്ന്. അപ്പോൾ, പിന്നിൽ നിന്ന്, വിരാട് ഭായിയും കെഎൽ ഭായിയും വീണ്ടും വീണ്ടും അതെ സ്റ്റൈ ബൗൺസർ എറിയാൻ ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ അവരോട് നിങ്ങൾ രണ്ടുപേരും അവനെ എളുപ്പത്തിൽ കളിക്കും, എന്നെ അവൻ അടിച്ചിടും എന്ന് ” ഹർഷിത് ഓർത്തു.
എന്തായാലും വളരെ ആവേശകരമായ പരമ്പരയിൽ രണ്ടാമത്തെ മത്സരത്തിൽ വിക്കറ്റ് എടുക്കാതെ പോയതോടെ ഹർഷിത് ശേഷിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് പുറത്തായി.













Discussion about this post