ക്രിക്കറ്റിൽ നിങ്ങളുടെ ആരാധനാപാത്രം ആരാണ് എന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയും? ചിലർക്ക് അത് സച്ചിൻ ആണെങ്കിൽ ചിലർക്ക് അത് ധോണിയാണ്, ചിലർക്കും രോഹിതും ചിലർക്ക് കോഹ്‌ലിയുമാണ്. ഇങ്ങനെ ഒരു ചോദ്യം ഒരു ക്രിക്കറ്റ് താരത്തോട് ആണ് ചോദിക്കുന്നത് എങ്കിൽ ചിലർ വളരെ തന്മയത്വത്തിൽ ആ ചോദ്യത്തെ കൈകാര്യം ചെയ്യും. എന്നാൽ ഇത്തരത്തിൽ ഒരു ചോദ്യം കേട്ടപ്പോൾ സഞ്ജു സാംസൺ പറഞ്ഞ ഇത്തരം ചർച്ചയാകുകയാണ്.
രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“രോഹിത് ശർമ്മയാണ് എന്റെ ക്രിക്കറ്റ് ആരാധനാപാത്രം”
സഞ്ജുവിന്റെ മോശം സമയത്തും നല്ല സമയത്തും രോഹിത് ശർമ്മ താരത്തെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രോഹിത്തിനെ പോലെ തന്നെ ക്രീസിൽ സെറ്റായാൽ പിന്നെ പുറത്താക്കാൻ ബുദ്ധിമുട്ടുള്ള താരമാണ് സഞ്ജു. അതിനാൽ തന്നെ രോഹിത്തിന്റെ വിരമിക്കലോടെ അദ്ദേഹം ചെയ്ത റോൾ സഞ്ജുവിനും ടീമിനായി ആവർത്തിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അതേസമയം കുറച്ചുകാലമായി ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ്. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ടി 20 യിൽ ഈ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷായ താരത്തിനെക്കുറിച്ച് ഇത്തരം ചർച്ചകൾ നടന്നില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു. അശ്വിനോട് സംസാരിക്കുമ്പോൾ ഗംഭീർ നൽകിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഗൗതം ഗംഭീർ ഒരിക്കൽ എന്റെ അടുത്ത് വന്ന് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ 21 തവണ പൂജ്യനായി മടങ്ങിയാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല’. എനിക്ക് ശരിക്കും സുരക്ഷിതത്വം തോന്നി, അതിനുശേഷം റൺസ് നേടാൻ ആ വാക്കുകൾ എന്നെ സഹായിച്ചു”.













Discussion about this post