2015 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ദേശീയ ടീമിനായി പരിമിതമായ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ഒരുപാട് ആരാധകരുള്ള താരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പ്രകടനവും അദ്ദേഹത്തിന്റെ കളിരീതിയും ലോകത്തിന്റെ എല്ലാ കോണുകളിലും അദ്ദേഹത്തിന് ഒരു കടുത്ത ആരാധകവൃന്ദത്തെ നേടിക്കൊടുത്തു എന്ന് പറയാം. രാജ്യത്തിനായി കിട്ടിയ പല അവസാരങ്ങളിലും തനിക്ക് ഒരു സ്പാർക്ക് ഉണ്ടെന്ന് കാണിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
സഞ്ജു സാംസൺ സ്‌ക്വാഡിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന് അവസരം കൊടുത്തില്ലെങ്കിൽ ആരാധകർ അദ്ദേഹത്തെ പിന്തുണച്ച് എത്തുകയും തീരുമാനം എടുക്കുന്ന ആളുകളെ വിമർശിക്കാറുമുണ്ട്. സമീപകാലത്ത് ഇന്ത്യക്കായി കിട്ടിയ അവസരങ്ങളിൽ നന്നായി കളിച്ച സഞ്ജു സാംസൺ തന്നെ എന്തുകൊണ്ടാണ് ആരാധകർ ഇത്രയധികം സ്നേഹിക്കുന്നത് എന്നുള്ളതിന് ഉത്തരവും നൽകി.
2018 മുതൽ ഇന്ത്യ തിരുവനന്തപുരത്ത് ആറ് വൈറ്റ്-ബോൾ മത്സരങ്ങൾ ഇന്ത്യ കളിച്ചിട്ടും സഞ്ജു ഇതുവരെ സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല എന്നത് സരാധിക്കണം. പ്ലെയിംഗ് ഇലവന്റെ ഭാഗമല്ലെങ്കിലും, സാംസൺ പലപ്പോഴും ടീമിന്റെ ഭാഗമായിരുന്നു. ഒരിക്കൽ അന്താരാഷ്ട്ര മത്സരം കളിക്കാൻ ടീമിനൊപ്പം എത്തിയപ്പോൾ ആരാധകരെ കണ്ടിട്ട് എങ്ങനെ ഞെട്ടിപ്പോയെന്ന് സഞ്ജു പറഞ്ഞു.
“എനിക്ക് ഒരു മത്സരം ഓർമ്മയുണ്ട്, അന്ന് ഞാൻ ഫൈനൽ ഇലവനെ ഭാഗമല്ല. പക്ഷേ ഞാൻ ആദ്യമായി തിരുവനന്തപുരത്ത് ഇന്ത്യൻ ടീമിനൊപ്പം വന്നു, ഞാൻ മൈതാനത്ത് നടന്നു, സ്റ്റേഡിയം മുഴുവൻ എന്റെ പേര് വിളിച്ചുകൊണ്ടിരുന്നു. അവിടെ നിന്ന്, ആരാധകർക്ക് എന്നോടും ഈ കളിയോടുമുള്ള സ്നേഹവും എനിക്ക് മനസിലായി തുടങ്ങി. കേരളത്തിൽ, തീർച്ചയായും എനിക്ക് ധാരാളം ആരാധകരുണ്ട്. പക്ഷേ ന്യൂസിലാൻഡ് പോലെ വിദേശ യാത്ര ചെയ്യുമ്പോൾ അവിടെയും ഞാൻ കളിക്കുന്നില്ല എങ്കിലും എനിക്കായി ആപ്പുവിളിക്കാൻ ആളുകൾ ഉണ്ടാകും.” ആർ അശ്വിനു നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിൽ സഞ്ജു ഇടംപിടിക്കും എന്നാണ് കരുതപ്പെടുന്നത്.













Discussion about this post