മുംബൈ ഇന്ത്യൻസിന്റെ (എംഐ) പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഹാർദിക് പാണ്ഡ്യ, ഐപിഎല്ലിലെ തന്റെ ആദ്യത്തെ ‘പ്ലെയർ ഓഫ് ദി മാച്ച്’ അവാർഡിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ പങ്കുവെച്ചു. 2015 ലെ ഐപിഎൽ ലേലത്തിൽ മുംബൈ ഏറ്റെടുത്ത പാണ്ഡ്യ, അവാർഡ് നേടുമ്പോൾ പണം ആ വ്യക്തിക്ക് കിട്ടുമെന്ന് താൻ കരുതിയിരുന്നതായി പറഞ്ഞു.
പലരും പൊതുവായി വിചാരിക്കുന്ന ഒരു തെറ്റിദ്ധാരണയാണ്, ഇതെന്നും താൻ അതിൽ വഞ്ചിക്കപ്പെട്ടുവെന്നും പാണ്ഡ്യ പറഞ്ഞൂ. 2015 ലെ തന്റെ ആദ്യ ഐപിഎൽ സീസണിൽ ഓൾറൗണ്ടർ തന്റെ ആദ്യത്തെ ‘പ്ലെയർ ഓഫ് ദി മാച്ച്’ അവാർഡ് നേടി. സീസണിലെ 43-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (സിഎസ്‌കെ) വെറും 8 പന്തിൽ നിന്ന് 21 റൺസ് നേടിയ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം, പാണ്ഡ്യ തന്റെ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.
‘രസകരമായ’ സംഭവം ഓർമ്മിച്ചുകൊണ്ട്, അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:
“ഐപിഎല്ലിൽ ആദ്യമായി ‘മാൻ ഓഫ് ദി മാച്ച്’ അവാർഡ് ലഭിച്ചപ്പോൾ, അവാർഡിൽ നിന്ന് നമുക്ക് ലഭിക്കുന്ന പണം വ്യക്തിക്ക് ലഭിക്കുമെന്ന് ഞാൻ കരുതി. ആ സമയത്ത് എനിക്ക് 10 ലക്ഷം രൂപയുടെ കരാറുണ്ടായിരുന്നു മുംബൈയുമായിട്ട്. എത്ര ക്യാഷ് റിവാർഡായാലും എനിക്ക് ലഭിക്കുമെന്ന് ഞാൻ കരുതി. അപ്പോഴാണ്, ക്യാഷ് റിവാർഡ് ടീമിൽ മൊത്തത്തിലാണ് വിതരണം ചെയ്യുമെന്ന് ഞാൻ അറിഞ്ഞത്.”
ഇതൊരു ടീം സ്‌പോർട്‌സാണ്; വാസ്തവത്തിൽ, ഒരു വ്യക്തിക്കും ഒറ്റക്ക് മത്സരം ജയിക്കാൻ കഴിയില്ലല്ലോ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.
Discussion about this post