2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ജസ്പ്രീത് ബുംറ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാൽ മതിയായിരുന്നു എന്നും അങ്ങനെ ചെയ്യാതെ പോയത് അബദ്ധം ആണെന്നും മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്‌സർക്കാർ പറഞ്ഞു. അല്ലെങ്കിൽ തുടർന്നുള്ള ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിക്ക് മുമ്പ് ഫിറ്റ്നസ് നിലനിർത്താൻ ഐപിഎൽ പൂർണ്ണമായും ഒഴിവാക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചിരുന്നു എങ്കിൽ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിൽ എല്ലാം അയാൾക്ക് കളിക്കാമായിരുന്നു.
ഇന്ത്യയുടെ ചീഫ് സെലക്ടറായിരുന്നെങ്കിൽ, ബുംറയുമായും മുംബൈ ഇന്ത്യൻസിന്റെ (എംഐ) ഉടമയായ മുകേഷ് അംബാനിയുമായും സംസാരിക്കുമായിരുന്നുവെന്നും, അവരെ ബോധ്യപെടുത്തുമായിരുന്നു എന്നും പറഞ്ഞിരിക്കുകയാണ്. 2024-2025 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളും ബുംറ കളിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനിടെ അവസാനം പരിക്കുപറ്റിയ താരം ഓസ്‌ട്രേലിയയുടെ അവസാന ഇന്നിംഗ്സ് പന്തെറിയാതെ കളം വിടുക ആയിരുന്നു. പിന്നെ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായ താരത്തിന് ഐപിഎല്ലിലെ ആദ്യ കുറച്ച് മത്സരങ്ങളും നഷ്ടമായിരുന്നു.
“ഞാൻ ഇന്ത്യയുടെ ചീഫ് സെലക്ടറായിരുന്നുവെങ്കിൽ, ഇംഗ്ലണ്ട് പരമ്പരയ്ക്കായി ബുംറ ഐപിഎൽ ഒഴിവാക്കുകയോ ഐപിഎല്ലിൽ കുറച്ച് മത്സരങ്ങൾ കളിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്ന് മുകേഷ് അംബാനിയെയും (മുംബൈ ഇന്ത്യൻസ് ഉടമ) ബുംറയെയും ബോധ്യപ്പെടുത്തുമായിരുന്നു. അവർ അങ്ങനെ ചെയ്യാൻ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” വെങ്‌സർക്കാർ TOI യോട് പറഞ്ഞു.
“ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ പരിക്കുകളും കണക്കിലെടുക്കുമ്പോൾr ബുംറയോട് ബിസിസിഐയും സെലക്ടർമാരും ഇന്ത്യൻ ടീം മാനേജ്‌മെന്റും ഐപിഎൽ-2025 നഷ്‌ടപ്പെടുത്തണമെന്ന് പറയണമായിരുന്നു. ഈ ഐതിഹാസിക പരമ്പരയ്ക്കായി ഞങ്ങൾക്ക് പൂർണ്ണമായും ഫിറ്റും ഉന്മേഷവുമുള്ള ബുംറ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമായിരുന്നു.”
ബുംറ ഇല്ലെങ്കിലും അവസാന ടെസ്റ്റ് ജയിച്ചുകൊണ്ട് ഇംഗ്ലണ്ട് പരമ്പര സമനിയിലാക്കാൻ സാധിച്ചത് ഇന്ത്യക്ക് നേട്ടമായി.
Discussion about this post