ഇംഗ്ലണ്ടിനെതിരായ ആവേശകരമായ പരമ്പരക്ക് ശേഷം ഇന്ത്യൻ ആരാധകർ ഇനി ശ്രദ്ധിക്കുക ഏഷ്യ കപ്പിലേക്കാണ്. സീനിയർ താരങ്ങളായ കോഹ്‌ലി, രോഹിത് തുടങ്ങിയവർ വിരമിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായതിനാൽ തന്നെ ഇന്ത്യയുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കും. യുവതാരങ്ങളുടെ നേതൃത്വത്തിൽ ഉള്ള സംഘത്തെ നയിക്കുക സൂര്യകുമാർ യാദവ് തന്നെ ആയിരിക്കും.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ജസ്പ്രീത് ബുംറ ടീമിൽ ഉണ്ടാകും എന്നുള്ളതാണ് ആവേശ വാർത്ത. തുടക്കത്തിൽ ബുംറ കളിക്കില്ല എന്ന തരത്തിലുള്ള രീതിയിലായിരുന്നു വാർത്തകൾ വന്നത്. അഭിഷേക്, സഞ്ജു, ഗിൽ, തിലക്, സൂര്യ, ഹാർദിക്, തുടങ്ങിയ താരങ്ങൾ ടോപ് 6 ൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
സപ്പോർട്ടിങ് കീപ്പർ റോളിലേക്ക് ജിതേഷ് ശർമ്മയും ജുറലും തമ്മിൽ മത്സരിക്കുമ്പോൾ ഉപനായക സ്ഥാനത്തേക്ക് അക്സറും ഗില്ലും തമ്മിലാകും പോരാട്ടം നടക്കുക. പാകിസ്ഥാൻ, ലങ്ക, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളേക്കൾ കളി മികവിൽ സമീപകാല ഫലങ്ങൾ വെച്ച് നോക്കിയാൽ മുന്നിൽ ആണെങ്കിലും ഇന്ത്യ റിസ്ക്ക് എടുക്കാൻ തയാറല്ല എന്നതിന്റെ തെളിവാണ് ബുംറയുടെ ടീമിലേക്കുള്ള എൻട്രി.
ബുംറ, അർശ്ദീപ്, ഹർഷിത് തുടങ്ങിയവരായിരിക്കും പേസ് അറ്റാക്കായി ഉണ്ടാകുക.
Discussion about this post