കോതമംഗലത്തെ ടിസിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർക്കുമെന്നാണ് വിവരം. റമീസിൽ നിന്ന് നേരിട്ട അവഗണനയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറയുന്നു. മതം മാറാത്തതിന്റെ പേരിൽ കുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാൻ റമീസ് പറഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി. റമീസിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
പെൺകുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കഴിഞ്ഞ ബുധനാഴ്ച മുതൽ വിളിച്ചിട്ടും റമീസ് ഫോൺ എടുത്തില്ല. ഫോണിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് റമീസിന് പെൺകുട്ടി വെള്ളിയാഴ്ചയാണ് മെസ്സേജ് അയച്ചത്. പോയി മരിച്ചോളാൻ റമീസ് പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു.
പെൺകുട്ടിയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പോലീസ് പറയുന്നു. റമീസിന്റെ ഫോൺ വിവരങ്ങൾ പെൺകുട്ടിയ്ക്ക് അറിയാമായിരുന്നു. റമീസ് ഇന്റർനെറ്റ് വഴി അന്യസ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെൺകുട്ടിയ്ക്ക് കിട്ടിയിരുന്നു. ഇതും തമ്മിലുള്ള തർക്കത്തിന് കാരണമായെന്നും പോലീസ് വ്യക്തമാക്കി
ടിടിസി വിദ്യാർത്ഥിനി സോന എൽദേസ് കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആൺസുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. സോനയും റമീസും തമ്മിൽ ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ വിവാഹത്തിന് സോനയുടെ കുടുംബം സമ്മതിച്ചു. എന്നാൽ, വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചതായും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
Discussion about this post