കാമറൂൺ യൂസ്റ്റേസ് കഫി (ജനനം ഫെബ്രുവരി 8, 1970) ഈ താരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇദ്ദേഹം മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരമാണ്യിരുന്നു. കഫിയുടെ ഉയരം (6-അടി 8 ഇഞ്ച്) കാരണം വെസ്റ്റ് ഇൻഡീസ് ടീമിലെ തന്റെ മുൻഗാമികളായ ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് എന്നിവരുമായി പലപ്പോഴും ഉപമിക്കപ്പെട്ടിരുന്നു. പക്ഷെ അത്തരത്തിൽ ഒരു ലെവലിലേക്ക് താരം ഉയർന്നില്ല എന്നതും ശ്രദ്ധിക്കണം.
1994-ൽ ഇന്ത്യയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. തന്റെ ടെസ്റ്റ് കരിയറിൽ സച്ചിൻ ടെണ്ടുൽക്കറെ മൂന്ന് തവണ പുറത്താക്കാൻ സാധിച്ചു എന്നതാണ് കരിയറിലെ താരത്തിന്റെ ഏറ്റവും പ്രധാന നേട്ടമായി പറയാനാവുന്നത്.
1990 കളിൽ ടെസ്റ്റ്- ഏകദിന ടീമുകളിൽ വന്നുപോകുന്ന ഒരു അതിഥി മാത്രമായിരുന്നു താര 2000 ന് ശേഷം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ 4.14 ശരാശരി മാത്രമായുള്ള അദ്ദേഹം ഒരു ടെയ്‌ലൻഡറായിരുന്നു. കാര്യങ്ങൾ ഇങ്ങനയൊക്കെ ആണെങ്കിലും അപൂർവങ്ങളിൽ അപൂർവമായ ഒരു റെക്കോർഡിന് ഉടമയാണ് താരം. 2001-ൽ, വെസ്റ്റ് ഇൻഡീസിന് വേണ്ടി കാമറൂൺ കഫി ഒരു മത്സരത്തിൽ ഒരു റണ്ണോ ഒരു വിക്കറ്റോ പോലും നേടാതെ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി.
ഇത് മാത്രമല്ല, ഒരു ക്യാച്ച് പോലും താരം എടുത്തില്ല. എന്നിട്ടും 2001 ജൂൺ 23 ന്, വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ കളിക്കുമ്പോൾ, അദ്ദേഹത്തിന് അവാർഡ് ലഭിക്കാനുള്ള ഒരേയൊരു കാരണം ആ മത്സരത്തിലെ അദ്ദേഹത്തിന്റെ തകർപ്പൻ ബോളിങ് സ്പെൽ ആയിരുന്നു, 10-2-20-0 ആയിരുന്നു. അതായത് ഒരു മത്സരത്തിൽ നിർണായക സ്പെൽ താരം എറിഞ്ഞെന്ന് സാരം.
ആ കാലഘത്തിൽ വലിയ ചർച്ചയായ ഒരു അവാർഡ് പ്രഖ്യാപനം ആയിരുന്നു അത്.
Discussion about this post