തന്റെ പേരും ചിത്രവും ടി ഷർട്ടിൽ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ രംഗത്തെത്തിയ ബിഹാർ സ്വദേശിനി മിന്റ ദേവിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി കിരൺ റിജ്ജു. ദിവസം മുഴുവൻ കോൺഗ്രസും പ്രതിപക്ഷ എംപിമാരും മിന്റാ ദേവിയുടെ ഫോട്ടോ ഉപയോഗിച്ചു, അവർക്ക് 124 വയസ്സുണ്ടെന്ന് പരിഹസിച്ചു!… കോൺഗ്രസ് രാജ്യത്തോട് ക്ഷമ ചോദിക്കുമോയെന്ന് മന്ത്രി ചോദിച്ചു.
ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ, ദേവിയുടെ ചിത്രവും ‘124 നോട്ട് ഔട്ട്’ എന്ന വാചകവും ഉള്ള ടീ-ഷർട്ടുകൾ ധരിച്ച നിരവധി ഇന്ത്യാ ബ്ലോക്ക് എംപിമാർ പങ്കെടുത്തു, വോട്ടർ പട്ടികയിൽ അവരുടെ പ്രായം 124 ആണെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിനെ പരാമർശിക്കുന്നു. ഇതിനെതിരെ മിന്റ ദേവി തന്നെ രംഗത്തെത്തിയിരുന്നു.എന്റെ മുഖം ടി ഷർട്ടിൽ പതിപ്പിച്ച് ധരിച്ച് എന്നെ എതിർക്കാൻ പ്രിയങ്കാ ഗാന്ധി ആരാണ്?. രാവിലെ മുതൽ ഞാൻ പ്രശ്നങ്ങൾ നേരിടുകയാണ്. ആളുകൾ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമപ്രവർത്തകർ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു മിന്റ ദേവി പറഞ്ഞത്.
വോട്ടർ ഐഡിയിൽ ജനിച്ച വർഷം 1900 എന്ന് രേഖപ്പെടുത്തിയതാണ് പിശകിന് കാരണമെന്നും ആധാറിലെ തന്റെ ജനനവർഷം 1990 ആണെന്നും മിന്റ കൂട്ടിച്ചേർത്തു. ബിഹാറിലെ സിവാൻ സ്വദേശിനിയായ മിന്റ വീട്ടമ്മയാണ്. 35-കാരിയായ ഇവർ ദാരൗന്ദ നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ഞാനൊരു വീട്ടമ്മയാണ്. തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലും കരുവാക്കുന്നതിലും ദുഃഖമുണ്ട്. വോട്ടർ ഐഡി തിരുത്തിത്തരണമെന്നത് മാത്രമാണ് തന്റെ അപേക്ഷയെന്ന് മിന്റ വ്യക്തമാക്കി.
Discussion about this post