അദ്ധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിനു ബാലാവകാശ കമ്മിഷൻഎതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശകമ്മീഷൻ അംഗം ബി. മോഹൻ കുമാര്‍.
മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത്പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പരാതിലഭിച്ചതുകൊണ്ടാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിനുക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാം. അധ്യാപകരും ബാലാവകാശ കമ്മിഷനും തമ്മിൽപ്രശ്നങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് അദ്ധ്യാപകർക്ക് എതിരാണെന്ന്തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അദ്ധ്യാപകർക്കാണെന്നും വീടുകളിൽ ഉൾപ്പെടെകുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പലപ്രശ്നങ്ങളും ഇല്ലാതെയാവുമെന്നും ബാലാവകാശ കമ്മിഷൻ അംഗം പറഞ്ഞു.
Discussion about this post