വർഷങ്ങളായി, മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി ഇന്ത്യൻ കളിക്കാർക്കെതിരെ, പ്രത്യേകിച്ച് ഗൗതം ഗംഭീറിനെതിരെ ഒകെ ആരോപങ്ങളുമായി രംഗത്ത് വരുന്നതും അയാളെ ട്രോളുന്നതും നാം കണ്ടിട്ടുണ്ട് . എന്നാൽ ഗൗതം ഗംഭീർ മാത്രമല്ല ഇർഫാൻ പത്താനെക്കുറിച്ചും താരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാണ്. എന്തായാലും ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ, ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് തുടക്കമിട്ടത് എന്താണെന്ന് വെളിപ്പെടുത്തി ഇർഫാൻ പത്താൻ വന്നിരിക്കുകയാണ്.
“എന്റെ കരിയറിൽ 11 തവണ ഞാൻ ഷാഹിദ് അഫ്രീദിയെ പുറത്താക്കിയിട്ടുണ്ട്.. ഹർഷ ഭോഗ്ലെയുമായുള്ള അദ്ദേഹത്തിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു. ‘ഞാൻ ആണ് യഥാർത്ഥ പത്താൻ എന്നൊക്കെ…, ഇർഫാൻ അങ്ങനെയല്ല’ എന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് ദേഷ്യത്തിന് കാർണാമാക്കി” ഇർഫാൻ പത്താൻ പറഞ്ഞു.
“അദ്ദേഹം എന്നെക്കുറിച്ചല്ല, എന്റെ മാതാപിതാക്കളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. ഇതെല്ലാം അദ്ദേഹം പറഞ്ഞില്ലായിരുന്നെങ്കിൽ, എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ വ്യക്തി എന്ന നിലയിൽ ഇത്തരം പദങ്ങൾ പറഞ്ഞ് അധിക്ഷേപിക്കുന്നത് മോശമായി തോന്നി. അതിനാൽ, ഞാൻ അദ്ദേഹത്തിനെതിരെ പോരാടുമ്പോഴെല്ലാം, അയാളെ ജയിക്കാൻ ഞാൻ ആഗ്രഹിച്ചു”
അഫ്രീദിയുമായി സംസാരിക്കാൻ പോലും തനിക്ക് താത്പര്യം ഇല്ലെന്നും ഒരിക്കൽ സംസാരിച്ചപ്പോൾ പോലും അയാൾ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും ഇർഫാൻ പറഞ്ഞു “വലിയ അവസരങ്ങളിൽ ഞാൻ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. നിർണായക പരമ്പരയായാലും, ലോകകപ്പ് ഫൈനലായാലും.. ഞങ്ങൾക്ക് ഒരിക്കലും സംസാരിക്കാൻ ഒരുപാട് അവസരം ലഭിച്ചില്ല. അദ്ദേഹം ഇപ്പോഴും ഞാൻ പുറത്താകുമായിരുന്നു. അതിനാൽ ഞങ്ങൾക്ക് ഒരിക്കലും മൈതാനത്ത് സംസാരിക്കാൻ അവസരം ലഭിച്ചില്ല. പക്ഷേ കറാച്ചിയിൽ നിന്ന് ലാഹോറിലേക്കുള്ള വിമാനത്തിൽ വെച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.”
“അവിടെ, അദ്ദേഹം കളിയാക്കാനാണ് ശ്രമിച്ചത് ‘സുഖമാണോ കുട്ടി’ എന്ന് ചോദിച്ചു. അവിടെയും അദ്ദേഹം ട്രോളാൻ നോക്കി” ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
Discussion about this post