2025 ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനിൽ ശുഭ്മാൻ ഗില്ലിന് സ്ഥാനമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ ചീഫ് സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. അദ്ദേഹത്തിന്റെ ടി20 തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകളെ ചോദ്യം ചെയ്ത മുൻ താരം, ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ കഴിഞ്ഞ ടി20 ലോകകപ്പിൽ കളിച്ചിട്ടില്ലെന്നും ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി 20 യിലും കളിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ ടീമിനെ നാളെ മുംബൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ആകും ടീമിന്റെ ഓപ്പണർമാർ. എന്നിരുന്നാലും, ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഗിൽ ടി20 ടീമിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ പരാഞ്ഞിരുന്നു.
2025 ലെ ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ സാധ്യതാ ടീമിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ഇപ്പോൾ ടി20 പ്ലെയിംഗ് ഇലവനിൽ വരില്ലെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. വാക്കുകൾ ഇങ്ങനെ “ശുഭ്മാൻ ഗിൽ [ടി20യിൽ] ക്യാപ്റ്റനായിരുന്നെങ്കിൽ, അദ്ദേഹം യാന്ത്രികമായി പ്ലെയിംഗ് ഇലവനിൽ വരുമായിരുന്നു. അപ്പോൾ, സായ് സുദർശൻ, യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി എന്നിവരൊന്നും ഉണ്ടാകുമായിരുന്നില്ല. ഗിൽ ഉടൻ തന്നെ ഓപ്പണർ ആകുമായിരുന്നു. പക്ഷേ, ഗിൽ ടി20 ലോകകപ്പിന്റെ ഭാഗമായിരുന്നില്ല. പെട്ടെന്ന് അദ്ദേഹം എവിടെയാണ് വരുന്നത്?
“ഇംഗ്ലണ്ടിനെതിരായ ടി20 ടീമിൽ പോലും അദ്ദേഹം ഉണ്ടായിരുന്നില്ല. അതെ, അദ്ദേഹം അടുത്തിടെ വളരെ മികച്ച പ്രകടനം കാഹച്ചവെച്ചു. പക്ഷേ സെലക്ഷൻ കമ്മിറ്റി അത് മാത്രം നോക്കി തീരുമാനം എടുക്കില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മ റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഗിൽ, അഞ്ച് മത്സരങ്ങളിൽ നിന്ന് 75.40 ശരാശരിയിൽ 754 റൺസ് നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി 269 റൺ നേടിയത് ഉൾപ്പടെ നാല് സെഞ്ച്വറികൾ അദ്ദേഹം നേടി, ആ ടെസ്റ്റ് പരമ്പരയിൽ നിരവധി പ്രമുഖ ബാറ്റിംഗ് റെക്കോർഡുകളും അദ്ദേഹം തകർത്തു.













Discussion about this post