2024 ലെ ഐപിഎൽ ഫൈനലിന് ശേഷമുള്ള ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്‌സന്റെ ‘ജോക്കർ’ പരാമർശത്തിനെതിരെ മുൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായിഡു രംഗത്തെത്തി. അന്നത്തെ ഫൈനലിന് ശേഷം, പീറ്റേഴ്‌സൺ റായിഡുവിനെ ‘ജോക്കർ’ എന്ന് വിളിച്ചിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമുകൾ ഏറ്റുമുട്ടിയ ഫൈനൽ ആയിരുന്നു ആ സീസണിൽ നടന്നത്.
അമ്പാട്ടി റായിഡു ആദ്യം ഓറഞ്ച് വെയ്‌സ്റ്റ്‌കോട്ട് ധരിച്ചാണ് മത്സരം കണ്ടത്. എന്നിരുന്നാലും, കെകെആർ ഫൈനലിൽ വിജയിച്ചതിന് ശേഷം അദ്ദേഹം മറ്റൊരു നിറത്തിൽ ഉള്ള വെയ്‌സ്റ്റ്‌കോട്ട് ധരിക്കുക ആയിരുന്നു. ഒരു ടീമിൽ മാത്രം ഒതുങ്ങാതെ നിറം മാറിയ റായിഡുവിനെ ‘ജോക്കർ’ എന്ന് കെവിൻ പീറ്റേഴ്‌സൺ കളിയാക്കി വിളിച്ചു. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കെവിൻ പീറ്റേഴ്‌സൺ താൻ അത് തമാശയായി പറഞ്ഞത് ആണെന്നുള്ള വിശദീകരണം നടത്തുകയും ചെയ്തു.
അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അമ്പാട്ടി റായിഡു പ്രതികരിച്ചു. ഫൈനലിനായി അന്ന് പാനൽ ചർച്ചയിൽ ഉണ്ടായിരുന്ന ആർക്കും പ്രിയപ്പെട്ട ടീം ആയി ഒന്ന് ഇല്ലായിരുന്നു എന്നാണ് മുൻ താരം പറഞ്ഞു. എന്നിരുന്നാലും, പീറ്റേഴ്‌സണെ പരിഹസിച്ചുകൊണ്ട് അദ്ദേഹം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്രതിനിധീകരിച്ചപ്പോൾ മുൻ ഇംഗ്ലണ്ട് താരം അതിദയനീയ പ്രകടനമാണ് നടത്തിയത് എന്ന് ഓർമിപ്പിച്ചു.
“ആ ദിവസം ഞങ്ങൾ ആർക്കും പ്രിയപ്പെട്ട ടീം ആയി ഒന്ന് ഇല്ലായിരുന്നു. ചെന്നൈയിൽ വളരെ ചൂടായിരുന്നു, അതിനാൽ എനിക്ക് രണ്ട് ജാക്കറ്റുകൾ ഉണ്ടായിരുന്നു. സംപ്രേഷണ സമയത്ത് ഒന്നും ശേഷം വേറെ ഒന്നും ഞാൻ ധരിച്ചു . ആർസിബിക്ക് വേണ്ടി കളിച്ചിട്ടും കാര്യമായ ഒന്നും ചെയ്യാത്ത കെവിൻ എന്നെ”ജോക്കർ ” എന്ന് വിളിച്ചു. ഞാൻ പ്രൊഫഷണൽ മര്യാദ പാലിച്ചു. സംപ്രേഷണ സമയത്ത് ഞാൻ അങ്ങനെ പറയരുതായിരുന്നു എന്നതിന് അദ്ദേഹം പിന്നീട് ക്ഷമാപണം നടത്തി. ഞങ്ങൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയായിരുന്നു, പക്ഷേ ആളുകൾ അത് എങ്ങനെയോ ഏറ്റെടുത്തു. അത് എന്നെയല്ല, അദ്ദേഹത്തെയാണ് കൂടുതൽ ബാധിച്ചത്,” റായിഡു പറഞ്ഞു.
2009 ലും 2010 ലും പീറ്റേഴ്‌സൺ ആർസിബിക്ക് വേണ്ടി കളിച്ചു എന്നത് ശ്രദ്ധേയമാണ്. 2009 ൽ ആറ് മത്സരങ്ങളിൽ നിന്ന് 93 റൺസും 2010 ൽ ഏഴ് മത്സരങ്ങളിൽ നിന്ന് 236 റൺസും പീറ്റേഴ്‌സൺ നേടി.
Discussion about this post