ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം റെഡി. സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റിനുള്ള ടീമിന്റെ പ്രഖ്യാപനം അൽപ്പനേരം മുമ്പാണ് നടന്നത്. സൂര്യകുമാർ യാദവ് നായകൻ ആകുന്ന ടീമിൽ ശുഭ്മാൻ ഗിൽ ആകും ഉപനായകൻ. മലയാളി ആരാധകർക്ക് ആവേശമായി സഞ്ജു സാംസണ് ടീമിലിടം ലഭിച്ചിട്ടുണ്ട്. ടീമിൽ ഉണ്ടാകും എന്ന് കരുതിയ ശ്രേയസ് അയ്യർക്ക് സ്ഥാനം കിട്ടിയില്ല.
ഗില്ലിനെ ടീമിൽ എടുക്കാനുള്ള സമ്മർദ്ദം ഈ ദിവസങ്ങളിൽ വളരെ ശക്തമായിരുന്നു. ടി 20 യിൽ സമീപകാലത്ത് ഒന്നും ടീമിൽ ഇല്ലാതിരുന്ന ഗില്ലിനെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടീമിലേക്ക് ഉൾപ്പെടുത്തുക ആയിരുന്നു. ഗിൽ ടീമിലേക്ക് വാരുമ്പോൾ ഓപ്പണിങ് സ്ഥാനത്ത് അദ്ദേഹം ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ആണെങ്കിൽ അഭിഷേക് ശർമ്മയെ സഞ്ജുവോ മധ്യനിരയിലേക്ക് മാറേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ സഞ്ജു മധ്യനിരയിലാകും ഇറങ്ങുക എന്നതാണ് ടീം കോമ്പിനേഷനിൽ നിന്ന് മനസിലാകുന്നത്.
ബുംറ നയിക്കുന്ന ബോളിങ് അറ്റാക്കിൽ അർശ്ദീപും ഹർഷിതും വരുമ്പോൾ കുൽദീപും വരുണും സ്പിന്നര്മാരായി ഉണ്ടാകും. അക്‌സർ പട്ടേലും ഹാർദിക് പാണ്ഡ്യയും ആണ് ടീമിലെ ഓൾ റൗണ്ടർമാർ.
TEAM: സൂര്യകുമാർ യാദവ് (സി), ശുഭ്മാൻ ഗിൽ (വിസി), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ (ഡബ്ല്യുകെ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), ഹർഷിത് റാണ
🚨 A look at #TeamIndia‘s squad for #AsiaCup 2025 🔽 pic.twitter.com/3VppXYQ5SO
— BCCI (@BCCI) August 19, 2025













Discussion about this post