രാജ്യത്തെ വിമാനത്താവളങ്ങളുടെ ശൈിലിയിലുള്ള നവീകരണങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ഒട്ടനവധി പരിഷ്‌കാരങ്ങളും സൗകര്യങ്ങളുമാണ് റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ലഗേജ് നിയമങ്ങളാണ് അതിൽ പ്രധാനം. അനുവദനീയമായ ഭാരപരിധി ലഗേജിന് കൊണ്ട് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് അധിക പിഴകൾ ഈടാക്കും. കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കിൽ പോലും വലിയ ലഗേജുകൾ അനുവദിക്കില്ല. കൂടുതൽ ഭാരമുണ്ടെങ്കിൽ ഓരോ കിലോയ്ക്കും പ്രത്യേകം പണം ഈടാക്കും.
ഓരോ ക്ലാസിനനുസരിച്ച് ലഗേജ് പരിധിയിലും വ്യത്യാസം വരാം.വിവരമനുസരിച്ച് എ.സി. ഫസ്റ്റ് ക്ലാസിൽ 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. എ.സി. ടു ടയറിൽ 50 കിലോ ആയിരിക്കും പരിധി. എ.സി. ത്രീടയറിലും സ്ലീപ്പറിലും 40 കിലോയും ജനറൽ കോച്ചിൽ 35 കിലോയും പരിധി നിശ്ചയിക്കുമെന്ന് അറിയുന്നു. സ്ഥലം മുടക്കുന്ന തരത്തിൽ വലിയ ബാഗുകളോ ചാക്കുകളോ കയറ്റിയാൽ ഭാരം നോക്കാതെതന്നെ പിഴയീടാക്കാനും നീക്കമുണ്ട്.
പ്രയാഗ്രാജ് ജംഗ്ഷൻ, പ്രയാഗ്രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ് ജംഗ്ഷൻ, ഗോവിന്ദ്പുരി, ഇറ്റാവ എന്നിവയുൾപ്പെടെ എൻസിആർ സോണിന് കീഴിൽ വരുന്ന പ്രധാന സ്റ്റേഷനുകളിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുക. പുതിയ ലഗേജ് പരിധി അനുസരിച്ച്, ഈ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് അവരുടെ ലഗേജുകളുടെ ഭാരം കണക്കാക്കിയ ശേഷം മാത്രമേ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
കൂടാതെ, പുനർനിർമ്മിച്ച സ്റ്റേഷനുകളിൽ പ്രീമിയം സിംഗിൾ ബ്രാൻഡ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്‌സ്, യാത്രാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായിരിക്കും പുതിയ ഔട്ട്ലെറ്റുകൾ.









Discussion about this post