മുൻ ദക്ഷിണാഫ്രിക്കൻ മോർണെ മോർക്കൽ തന്റെ അസാദ്യ ബോളിങ്ങിനും തീപാറുന്ന വേഗതക്കും പേരുകേട്ട താരമായിരുന്നു. ദക്ഷിണാഫ്രിക്കായെ പല വലിയ മൽസാരങ്ങളും വിജയിപ്പിച്ചിട്ടുള്ള മോർക്കലിന്റെ ഏറ്റവും വലിയ മികവുകളിൽ ഒന്ന് താരത്തിന്റെ തോറ്റു കൊടുക്കാതെ ഉള്ള മനോഭാവം തന്നെ ആയിരുന്നു. പല തകർപ്പൻ റെക്കോഡുകളും കൈവശവുമുള്ള താരത്തിന്റെ പേരിൽ ഒരുപാട് റെക്കോഡും ഉണ്ട്.
എന്നിരുന്നാലും ഒരു നിർഭാഗ്യ റെക്കോഡിന് ഉടമയാണ് താരം. നോ-ബോളിൽ മൂലം ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന നിരാശാജനകമായ റെക്കോഡ് താരത്തിന്റെ പേരിലാണ്. ഓരോ തവണയും ബെയിൽസ് പറക്കുമ്പോഴോ സഹതാരങ്ങൾ ക്യാച്ച് എടുക്കുമ്പോഴും മോർക്കൽ ആഘോഷം നടത്തുമായിരുന്നു. പക്ഷേ സ്ക്വയർ-ലെഗ് അമ്പയറുടെ “നോ-ബോൾ!” എന്ന് പറയുന്നതോടെ സന്തോഷം സങ്കടമായി മാറി. വിക്കറ്റ് എടുത്തിട്ടും അത് നോ ബോൾ ആകുക, പിന്നാലെ എതിരാളിക്ക് ഫ്രീ ഹിറ്റ് കിട്ടുക, എന്തൊരു ദൗർഭാഗ്യം ആളാണെന്ന് ഓർക്കുക.
മോർക്കലിന്റെ കാൽ പോപ്പിംഗ് ക്രീസിന് മുകളിലൂടെ കടന്നുപോയതിനാൽ ഇത്തരത്തിൽ വിക്കറ്റ് കിട്ടിയിട്ടും ഗുണം ഇല്ലാതെ ആയത് 13 തവണയാണ്. ഒരു അവസരത്തിൽ, ഈ “നേട്ടത്തെക്കുറിച്ച്” ചർച്ച ചെയ്യുന്നതിനിടയിൽ, മോർക്കൽ ഇങ്ങനെ പറഞ്ഞു, “ലോക റെക്കോർഡ് ഒരെണ്ണം എന്റെ പേരിലാണ്, നന്ദി. ആരെങ്കിലും ആ റെക്കോഡും സ്വന്തമാക്കട്ടെ”. അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post