ഫാന്റസി സ്‌പോർട്‌സ് കമ്പനിയായ ഡ്രീം11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്‌പോൺസർ സ്ഥാനത്ത് നിന്ന് പിന്മാറിയ വാർത്ത എല്ലാവരും കേട്ട് കാണുമല്ലോ. ബെറ്റിങ് ആപ്പുകളുടെ പ്രവർത്തനം പകരം സ്‌പോൺസറെ കണ്ടെത്താനുള്ള നടപടികൾ ബിസിസിഐ ആരംഭിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് പുതിയ കരാർ അന്തിമമാകാൻ സാധ്യതയില്ല. പുതിയ സ്‌പോൺസർഷിപ്പ് ബിഡുകൾക്കായി ബോർഡ് ഇതിനകം തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ഇവിടെ ആരാധകർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ആയുസിനെക്കുറിച്ചാണ്. അതുവരെ നന്നായി പോകുന്ന ബിസിനസ് ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്യുമ്പോൾ എങ്ങനെ തകർന്നു എന്നുള്ളത് നമുക്ക് ഒന്ന് നോക്കാം:
* സഹാറ ഇന്ത്യ (2001–2013): ഇന്ത്യൻ ടീമിന്റെ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന സ്പോൺസറായിരുന്നു സഹാറ, 11 വർഷം ഈ ബന്ധം തുടർന്നു. 2010 ൽ, ബിസിസിഐയുമായുള്ള കരാർ 2013 വരെ പുതുക്കി, ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങൾക്ക് ₹3.34 കോടി മത്സരങ്ങൾക്ക് ഇവർ നൽകി. ദീർഘകാലം ശ്രമിച്ചിട്ടും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഈ കരാർ നിന്നില്ല. സഹാറ ഗ്രുപ്പ് ആകെ തകർന്നു.
*സ്റ്റാർ ഇന്ത്യ (2014–2017): നാല് വർഷത്തെ കരാറിൽ 2014 ൽ സ്റ്റാർ ഇന്ത്യൻ സ്‌പോൺസർഷിപ് ഏറ്റെടുത്തു. ഒരു ദ്വിരാഷ്ട്ര മത്സരത്തിന് ഏകദേശം ₹1.92 കോടിയും ഒരു ഐസിസി ടൂർണമെന്റ് മത്സരത്തിന് ₹61 ലക്ഷവുമായിരുന്നു അവരുടെ ബിഡ്. ബിസിസിഐയുമായി നല്ല ബന്ധം ആയിരുന്നിട്ടും, ടീം സ്പോൺസർഷിപ്പിനേക്കാൾ പ്രക്ഷേപണ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2017 ൽ അവർ കരാർ അവസാനിച്ചു.
*ഓപ്പോ മൊബൈൽസ് ഇന്ത്യ (2017–2019): ബിസിസിഐ നിശ്ചയിച്ച അടിസ്ഥാന വിലയുടെ ഇരട്ടി വിലയായ ₹1,079 കോടിയുടെ അഞ്ച് വർഷത്തെ വമ്പൻ കരാറിൽ ഓപ്പോ ഒപ്പുവച്ചു. ഒരു ദ്വിരാഷ്ട്ര മത്സരത്തിന് ₹4.61 കോടിയും ഒരു ഐസിസി മത്സരത്തിന് ₹1.51 കോടിയും നൽകാൻ ബ്രാൻഡ് സമ്മതിച്ചു. എന്നിരുന്നാലും, സാമ്പത്തിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ഓപ്പോ സ്പോൺസർഷിപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചു.
* ബൈജൂസ് (2019–2023): 2019 ൽ 5% അധിക റീസൈൻമെന്റ് ഫീസ് നൽകി ബൈജൂസ് ഓപ്പോയിൽ നിന്ന് ഏറ്റെടുത്തു. നന്നായി പോയിരുന്ന ഈ ബ്രാൻഡ് ബന്ധവും അധികം നിന്നില്ല. സാമ്പത്തിക, പ്രവർത്തന ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ അവർ സ്പോണ്സർഷിപ്പിൽ നിന്ന് പിന്മാറി. ഇന്ന് ബൈജൂസ് എന്ന ബ്രാൻഡ് തന്നെ ഓർമയാണെന്ന് പറയാം.
*ഡ്രീം11 (2023–2025): ഡ്രീം11 ₹358 കോടിയുടെ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു, പക്ഷേ ആ ബന്ധവും ഇന്നലത്തോടെ നിന്നു. ബെറ്റിങ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യൻ ഗവൺമെൻറ് നിരോധിച്ച സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്.
ടീം ഇന്ത്യയുമായുള്ള ദീർഘകാല പ്രതിബദ്ധതകൾ നിലനിർത്താൻ കഴിയാത്ത സ്പോൺസർമാരുടെ വർദ്ധിച്ചുവരുന്ന പട്ടികയിലേക്ക് പുതിയ എൻട്രിയാണ് ഡ്രീം 11 .
Discussion about this post