നീയൊക്കെ ഈ ഗെയിം കളിച്ചിരുന്നോ, ആർക്കാണ് ഇതുകൊണ്ട് ഗുണം? ഒരിക്കലെങ്കിലും ഗെയിം കളിക്കുന്ന അല്ലെങ്കിൽ കളിച്ച ആളുകൾ കേട്ട ചോദ്യമായിരിക്കില്ലേ ഇത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ഇൻഡിഗോ എയർലൈനിൽ 2023 ൽ തന്റെ ടാബ്‌ലെറ്റിൽ കാൻഡി ക്രഷ് കളിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായിരുന്നു.
വീഡിയോയിൽ, ഇൻഡിഗോ എയർലൈനിലെ ഒരു എയർ ഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റുകൾ കൊടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം അവരുടെ ആംഗ്യത്തെ സ്നേഹപൂർവ്വം അംഗീകരിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. അതേ വീഡിയോയിൽ, ധോണിയുടെ സീറ്റിന് മുന്നിൽ കാൻഡി ക്രഷ് ഗെയിം പ്രദർശിപ്പിക്കുന്ന ഒരു ടാബ് കാണാൻ സാധിച്ചു.
എന്നിരുന്നാലും, വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ കാൻഡി ക്രഷ് ട്വിറ്ററിൽ ട്രെൻഡുചെയ്യാൻ തുടങ്ങി. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്തതായി മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ അവകാശപ്പെട്ടു. ഗെയിം ട്രെൻഡ് ചെയ്തതിന് കാൻഡി ക്രഷിന്റെ ട്വിറ്റർ പേജ് ധോണിയോട് നന്ദി പറഞ്ഞു. “ഇപ്പോൾ തന്നെ – ഞങ്ങൾക്ക് വെറും 3 മണിക്കൂറിനുള്ളിൽ 3.6 ദശലക്ഷം പുതിയ ഡൗൺലോഡുകൾ ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ധോണിക്ക് നന്ദി. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇന്ത്യയിൽ ട്രെൻഡുചെയ്യുന്നത്”.
ധോണി ക്രിക്കറ്റിൽ മാത്രമല്ല, വീഡിയോ ഗെയിമുകളുടെയും കടുത്ത ആരാധകനാണ്. ധോണിക്ക് കോൾ ഓഫ് ഡ്യൂട്ടി, ഫിഫ, പബ്ജി എന്നിവ കളിക്കാൻ ഇഷ്ടമാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
MS Dhoni – the crowd favourite. pic.twitter.com/ltpud9P9Jj
— Mufaddal Vohra (@mufaddal_vohra) June 25, 2023













Discussion about this post