രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവതിയെ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. എത്രമാത്രം ക്രിമിനൽ രീതിയാണ് വരുന്നതെന്നാണ് ആലോചിക്കേണ്ടത്. നമ്മുടെ സമൂഹത്തിൽ പൊതു പ്രവർത്തകർക്ക് ഉണ്ടായിരുന്ന ഒരു പൊതു അം?ഗീകാരമുണ്ട്. അതിന് അപവാദം വരുത്തിവയ്ക്കുന്ന ചില കാര്യങ്ങൾ ചില ഘട്ടങ്ങളിൽ സംഭവിക്കാറുണ്ട്. എന്നാൽ ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ കേട്ടിട്ടില്ല. ഒരു പൊതുപ്രവർത്തകനെതിരെ ഇങ്ങനെ ആരോപണമുണ്ടാകുമ്പോൾ സാധാരണ നിലയ്ക്ക് ശക്തമായ നിലപാട് എടുത്തുപോകണം.
പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്ത് ഉണ്ട്. തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നു. മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post