വരാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ സംപ്രേക്ഷണാവകാശം കൈവശം വച്ചിരിക്കുന്ന സോണി സ്പോർട്സ് നെറ്റ്‌വർക്ക്, ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിന്റെ പ്രമോഷണൽ ക്ലിപ്പ് പുറത്തിറക്കിയതിന് ശേഷം വലിയ വിമർശനം കേൾക്കുകയാണ്. സെപ്റ്റംബർ 14 ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ പ്രചാരണാർത്ഥം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി, ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗ് എന്നിവർ ആണ് പരസ്യത്തിൽ അഭിനയിക്കുന്നത്. എന്നിരുന്നാലും, ഈ പ്രൊമോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി, നിരവധി ആരാധകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
ഏപ്രിൽ 23-ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന്, ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ആരാധകരുടെയും വിദഗ്ധരുടെയും ഇടയിൽ വളർന്നു. കൂടാതെ, സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനെ ബഹിഷ്‌കരിക്കാൻ ആരാധകർ ആഹ്വാനം ചെയ്യുകയും, പ്രത്യേക സാഹചര്യത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെ പിന്തുണച്ചതിന് ബിസിസിഐയെയും സെവാഗിനെയും വിമർശിക്കുകയും ചെയ്തു.
ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് സെവാഗ് പറഞ്ഞത് ഇങ്ങനെ: “ടി20 ലോകകപ്പ് നേടിയ ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്. ഏഷ്യാ കപ്പിലെ ഏറ്റവും ശക്തമായ ടീമാണ് ഞങ്ങളെന്ന് എനിക്ക് ഉറപ്പുണ്ട്, ഏഷ്യാ കപ്പ് ഞങ്ങൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സോണി സ്പോർട്സ് നെറ്റ്‌വർക്ക് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ സെവാഗ് പറഞ്ഞു.
യുഎഇ, പാകിസ്ഥാൻ, ഒമാൻ എന്നിവയ്‌ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിലാണ് കളിക്കുന്നത്. സെപ്റ്റംബർ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14 നാണ് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം. സെപ്റ്റംബർ 19 ന് അബുദാബിയിൽ ഒമാനെതിരെയുള്ള മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.
https://twitter.com/i/status/1958778665007030562
Discussion about this post