സഞ്ജു സാംസണിന്റെ ട്രെയ്ഡ് ഡീൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. മിക്കവാറും എല്ലാ ആഴ്ചയും സഞ്ജുവും ടീം മാറ്റവും സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നുവരുന്നു. മിക്ക ചർച്ചകളും സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്കോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കോ മാറാനുള്ള സാധ്യതയെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. ജൂലൈയിൽ, പുതിയ ഐപിഎൽ സീസണിന് മുമ്പ് സാംസണെ ടീമിൽ കൊണ്ടുവരാനുള്ള ആശയം സിഎസ്‌കെ സജീവമായി പരിശോധിച്ചു വരികയാണെന്നും രാജസ്ഥാൻ റോയൽസുമായി ഒരു ട്രേഡ് ഡീൽ സംസാരിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ലേലത്തിന് മുമ്പ് തന്നെ വിടുകയോ അല്ലെങ്കിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറുകയോ ചെയ്യണമെന്ന് സാംസൺ രാജസ്ഥാൻ റോയൽസിനോട് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, റോയൽസ് സഞ്ജുവിനുള്ള പ്രതീക്ഷ കൈവിട്ടില്ല എന്ന് തന്നെ മനസിലാക്കാം.
അടുത്തിടെ, രാജസ്ഥാൻ റോയൽസ് പങ്കിട്ട ഒരു വീഡിയോ ഓൺലൈനിൽ വ്യാപകമായ ശ്രദ്ധ നേടി. റോയൽസിന്റെ ജേഴ്‌സി ധരിച്ച് സാംസൺ പരിശീലനത്തിൽ കളിക്കുന്ന വീഡിയോ അവർ പങ്കുവെക്കുന്നു. അവിടെ കേരള പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ സാംസണെ റോയൽസ് അഭിനന്ദിക്കുകയും ചെയ്യുന്നു.
എന്നാൽ ആരാധകരുടെ ഇടയിൽ ചർച്ചകൾക്ക് തുടക്കമിട്ടത് പോസ്റ്റിലെ അടിക്കുറിപ്പായിരുന്നു. റോയൽസിന്റെ അഡ്മിൻ ആ വീഡിയോയ്ക്ക് “സഞ്ജു സാംസൺ (സി)” എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നു. അടുത്ത ഐപിഎൽ സീസണിൽ താരം രാജസ്ഥാൻ വിട്ട് ഇങ്ങോട്ടും പോകില്ല എന്ന് ഇതുവഴി സൂചന തന്നിരിക്കുകയാണ്.
View this post on Instagram













Discussion about this post