2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് രാജിവച്ചു. കളിക്കാരനായും പരിശീലകനായും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ള ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഒരു സ്ഥാനവും ഇനി വഹിക്കില്ല. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത അറിയിച്ചത്.
“വർഷങ്ങളായി റോയൽസിന്റെ യാത്രയിൽ രാഹുൽ കേന്ദ്രബിന്ദുവാണ്. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ കളിക്കാരെ സ്വാധീനിച്ചു, ടീമിനുള്ളിൽ ശക്തമായ മൂല്യങ്ങൾ വളർത്തി, ഫ്രാഞ്ചൈസിയുടെ സംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ടീം അവലോകനത്തിന്റെ ഭാഗമായി, ഫ്രാഞ്ചൈസിയിൽ രാഹുലിന് വിശാലമായ ഒരു സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അത് സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചില്ല. ഫ്രാഞ്ചൈസിക്ക് നൽകിയ ശ്രദ്ധേയമായ സേവനത്തിന് രാജസ്ഥാൻ റോയൽസും അവരുടെ കളിക്കാരും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും അദ്ദേഹത്തിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
2024 ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചതിന് ശേഷം 2025 സീസണിന് മുമ്പ് രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക ആയിരുന്നു. സീസണിന്റെ തുടക്കത്തിൽ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ക്രച്ചസിൽ ആയിരുന്നിട്ടും അദ്ദേഹം താരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. എന്നിരുന്നാലും, ആർആറിനൊപ്പമുള്ള കാലയളവിൽ മാജിക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ റോയൽസ് ഒമ്പതാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്.
Official Statement pic.twitter.com/qyHYVLVewz
— Rajasthan Royals (@rajasthanroyals) August 30, 2025
Discussion about this post