അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ്. എന്തായാലും ലോകകപ്പിന് മുന്നോടിയായി, ദേശീയ ടീമിന്റെ മെന്ററായി പ്രവർത്തിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വീണ്ടും എംഎസ് ധോണിയെ സമീപിച്ചതായി റിപ്പോർട്ടുകൾ.
2021-ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ മെന്ററായി പ്രവർത്തിച്ചിരുന്നു, വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും യഥാക്രമം ക്യാപ്റ്റനും പരിശീലകനുമായി നിന്ന ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിൽ എത്തുന്നതിൽ പരാജയപ്പെട്ടു. ടൂർണമെന്റിൽ, ബദ്ധവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന് അവർ പരാജയപ്പെട്ടു. ലോകകപ്പിൽ മെൻ ഇൻ ഗ്രീനിനോട് അവരുടെ ആദ്യ തോൽവിയായിരുന്നു ഇത്.
ക്രിക്ക്ബ്ലോഗർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ധോണിക്ക് ഈ സ്ഥാനം വാഗ്ദാനം ചെയ്തതായി ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. “ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ ധോണിക്ക് അവസരം നൽകുന്നു” വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ, സമർത്ഥമായ നേതൃത്വം, ഉയർന്ന സമ്മർദ്ദമുള്ള ടൂർണമെന്റുകൾ വിജയിച്ചതിലെ പരിചയം എന്നിവ മറ്റൊരു ലോക കിരീട വെല്ലുവിളിക്ക് ടീമിനെ സജ്ജമാക്കുന്നതിൽ ഉപയോഗപ്രദമാകുമെന്ന് ബോർഡ് കരുതുന്നു.
എന്നിരുന്നാലും, ഗൗതം ഗംഭീർ ടീമിന്റെ മുഖ്യ പരിശീലകനായതിനാൽ ധോണി ഈ ഓഫർ സ്വീകരിക്കാൻ മടിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് ഗംഭീറും ധോണിയും പരസ്പരം ബഹുമാനം പങ്കിടുന്നുണ്ടെങ്കിലും, അവർ പല കാര്യങ്ങൾ കൊണ്ടും പരസ്പരം അത്ര സ്വരച്ചേർച്ച പുലർത്തുന്നവരല്ല.
എന്തായാലും ധോണി എങ്ങാനും ആ റോൾ ഏറ്റെടുത്താൽ അത് സംഭവം പൊളിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.













Discussion about this post