ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും, സുരേഷ് റെയ്‌നയുടെ എക്കാലത്തെയും മികച്ച ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഇലവനിൽ നിന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. 2008 മുതൽ 2015 വരെ സിഎസ്‌കെയിൽ ഉണ്ടായിരുന്ന റെയ്‌ന, ചെന്നൈ സൂപ്പർ കിങ്‌സ് വിലക്കിന് ശേഷം തിരിച്ചുവന്നപ്പോൾ 2018 മുതൽ മൂന്ന് സീസണുകൾ കൂടി ഫ്രാഞ്ചൈസിയിൽ കളിച്ചു. 2021 ൽ നാലാം തവണ ഐപിഎൽ കിരീടം നേടിയ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു തിളങ്ങിയിരുന്നു. ഒടുവിൽ ലേലത്തിൽ ആരും എടുക്കാത്തതിനെ തുടർന്ന് 2022 ൽ അദ്ദേഹം ഐപിഎല്ലിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു.
ശുഭങ്ക മിശ്രയുറെ യൂട്യൂബ് ചാനലിൽ സംസാരിച്ച റെയ്‌ന, മുരളി വിജയ്, മാത്യു ഹെയ്ഡൻ എന്നിവരെ തന്റെ ഓപ്പണിംഗ് ജോഡിയായി തിരഞ്ഞെടുത്തു. 70 ഐപിഎൽ മത്സരങ്ങളിൽ നിന്ന് സിഎസ്‌കെയ്ക്കായി 1708 റൺസ് നേടിയ വിജയ്, ഫ്രാഞ്ചൈസിക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. 2009 ലെ ഓറഞ്ച് ക്യാപ് ജേതാവായ ഹെയ്ഡൻ ടീമിനായി വെറും 32 മത്സരങ്ങളിൽ നിന്ന് 1107 റൺസ് നേടിയാണ് തിളങ്ങിയത്.
മൈക്കൽ ഹസിക്കാണ് റെയ്ന മൂന്നാം നമ്പറിൽ സ്ഥാനം നൽകിയത്. താരം ടീമിനായി 1768 റൺസ് നേടിയത്. പിന്നീട് ഹസി ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചുമതലയേറ്റു എന്നുള്ളതും ശ്രദ്ധിക്കണം. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 4687 റൺസ് നേടിയ റെയ്‌ന നാലാം നമ്പറിൽ സ്വയം സ്ഥാനം നൽകി.
അഞ്ചാം നമ്പറിൽ സിഎസ്‌കെയ്ക്കായി 67 ഇന്നിംഗ്‌സുകളിൽ നിന്ന് 1441 റൺസ് നേടിയ സുബ്രഹ്മണ്യം ബദരീനാഥ് കളത്തിലിറങ്ങും. ശേഷം ആറാം നമ്പറിൽ ആൽബി മോർക്കലാണ് ഇറങ്ങുന്നത്. ടീമിനൊപ്പമുള്ള കാലയളവിൽ 827 റൺസും 76 വിക്കറ്റുകളും മോർക്കൽ നേടിയിട്ടുണ്ട്. മുൻ നായകനും ഇതിഹാസവുമായ എംഎസ് ധോണിയാണ് ഏഴാം നമ്പറിൽ ഇറങ്ങുന്നത്.
ഡഗ് ബോളിംഗർ, ഷദാബ് ജകാതി, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, എൽപി ബാലാജി, മോഹിത് ശർമ്മ എന്നിവരുൾപ്പെടെ ശക്തമായ ബൗളിംഗ് നിരയെയും റെയ്ന തിരഞ്ഞെടുത്തു. മുത്തയ്യ മുരളീധരനാണ് ടീമിന്റെ ഇംപാക്ട് പ്ലെയർ. ചെന്നൈ സൂപ്പർ കിങ്സിന്റെ മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഡ്വെയ്ൻ ബ്രാവോയെ റെയ്ന ഒഴിവാക്കിയത് ഏവർക്കും ഷോക്കായി.
സുരേഷ് റെയ്‌നയുടെ എക്കാലത്തെയും മികച്ച സിഎസ്‌കെ ഇലവൻ: മാത്യു ഹെയ്‌ഡൻ, മൈക്കൽ ഹസി, ആൽബി മോർക്കൽ, ഡഗ് ബോളിംഗർ, സുരേഷ് റെയ്‌ന, സുബ്രഹ്മണ്യം ബദരീനാഥ്, രവീന്ദ്ര ജഡേജ, ഷദാബ് ജകാതി, എംഎസ് ധോണി, മുരളി വിജയ്, എൽപി ബാലാജി, മോഹിത് ശർമ, മുരളി വിജയ്, എൽപി ബാലാജി, മോഹിത് ശർമ, രവിചന്ദ്രൻ മുരളി, രവിചന്ദ്രൻ ആശാൽവിൻ.













Discussion about this post