2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് ഇന്നലെ രാജിവെച്ചിരുന്നു. കളിക്കാരനായും പരിശീലകനായും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ള ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഒരു സ്ഥാനവും ഇനി വഹിക്കില്ല എന്ന് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത അറിയിച്ചത്.
രാജസ്ഥാന്റെ മെന്റർ എന്ന നിലയിൽ മുമ്പ് പ്രവർത്തിച്ച ദ്രാവിഡ്, ഇന്ത്യയെ ഐസിസി ടി 20 ലോകകപ്പ് 2024 കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഫ്രാഞ്ചൈസിയിലേക്ക് മടങ്ങുക ആയിരുന്നു. എന്നിരുന്നാലും, 2025 ലെ ഐപിഎല്ലിൽ രാജസ്ഥാൻ ഒമ്പതാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. പ്രമുഖ താരങ്ങൾ ടീം വിട്ടപ്പോൾ മറുതന്ത്രമില്ലാതെ പോയത് രാജസ്ഥാന് പണിയായി.
എന്തായാലും രാജസ്ഥാനിൽ കാര്യങ്ങൾ ഒകെ അത്ര സുഖമായി അല്ല മുമ്പോട്ട് പോകുന്നത് എന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസിലാക്കാം. രാജസ്ഥാന്റെ പിതിയ ക്യാപ്റ്റൻസി തീരുമാനത്തിൽ രാഹുൽ സംതൃപ്തൻ ആയിരുന്നില്ല. ഇത് അദ്ദേഹം ടീമിനെ അറിയിക്കുകയും ചെയ്തു. എന്തായാലും തങ്ങളുടെ ഹന്ത്രങ്ങൾ തുടരും എന്ന് തന്നെ ആയിരുന്നു രാജസ്ഥാന്റെ നിലപാട്. ഇതോടെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി മറ്റേതെങ്കിലും റോൾ ദ്രാവിഡിന് നൽകാനും ടീം ആഗ്രഹിച്ചു. എന്തായാലും ഇതിനൊന്നും നിൽക്കാതെ ദ്രാവിഡ് രാജിവെക്കുക ആയിരുന്നു.
സഞ്ജു സാംസൺ കഴിഞ്ഞ സീസണിൽ പരിക്കും മോശം ഫോമും കാരണം ബുദ്ധിമുട്ടിയ സാഹചര്യത്തിൽ പരാഗ് ആയിരുന്നു മിക്ക മത്സരങ്ങളിലും ടീമിനെ നയിച്ചത്. താരത്തിനും അവിടെ തിങ്ങനെയില്ല. 393 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. പരാഗിന്റെ മോശം പ്രകടനകൾക്കിടയിലും, വടക്കുകിഴക്കൻ സംസ്ഥാങ്ങളിലെ അദ്ദേഹത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തെ നായകനാക്കാൻ ടീം ആഗ്രഹിച്ചു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയം, അതായത് ആർആറിന്റെ രണ്ടാമത്തെ ഹോം വേദി, പരാഗ് കാരണമാണ് സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോൾ ജനം തടിച്ചുകൂടിയത്. അതും രാജസ്ഥാന്റെ തീരുമാനത്തിന് കാരണമായി.
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിലും ദീർഘകാല ആസൂത്രണത്തിലും വിശ്വസിക്കുന്ന രാഹുൽ ദ്രാവിഡിന് ഈ ആശയം ഇഷ്ടപ്പെട്ടില്ല. ഇന്ത്യയ്ക്കായി പതിവായി കളിക്കുകയും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്ന യശസ്വി ജയ്‌സ്വാൾ ടീമിൽ ഉള്ളതിനാൽ, പരാഗിന് ക്യാപ്റ്റന്റെ സ്ഥാനം നൽകുന്നതിനെയും കൂടുതൽ കഴിവുള്ള ഒരു കളിക്കാരനെ അവഗണിക്കുന്നതിനെയും ദ്രാവിഡ് അനുകൂലിച്ചില്ല. ഇതൊക്കെയാണ് അവസാനം രാജിക്ക് കാരണമായതും.
Discussion about this post