2025 ഏഷ്യാ കപ്പിന് മുന്നോടിയായി തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികളുൾപ്പെടെ കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ സഞ്ജു സാംസൺ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ താരം കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ യുവതാരം സൽമാൻ നിസാറാണ് എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കും.
തിരുവനന്തപുരത്ത് അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ, 28 കാരനായ നിസാർ 26 പന്തിൽ നിന്ന് 86 റൺസ് നേടി, സ്ഫോടനാത്മകമായ ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. ആറാം നമ്പറിൽ ഇറങ്ങിയ ഇടംകൈയ്യൻ 11 സിക്സറുകൾ പറത്തി, തകർപ്പൻ പ്രകടനം നടത്തി മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു എന്ന് പറയാം.
അവസാന ഓവറിൽ 40 റൺസ് പിറന്നപ്പോൾ അഭിജിത്ത് പ്രവീണിനെ അതിൽ 6 പന്തുകളിൽ തുടർച്ചയായ സിക്സുകൾക്ക് നിസാർ പറത്തുകയും ചെയ്തു. അതിനിടയിൽ വൈഡ് നോ ബോൾ എന്നിവയിലൂടെ നാല് റൺസും ടീമിന് കിട്ടി. 19-ാം ഓവറിൽ ബേസിൽ തമ്പിക്ക് എതിരെ 5 സിക്സ് പരത്തിയ നിസാർ അവിടെ 31 റൺസും നേടി. അവസാന രണ്ട് ഓവറുകളിൽ 71 റൺസ് ആണ് നിസാർ അടിച്ചുകൂട്ടിയത്. അതായത് നേരിട്ട അവസാന 12 പന്തിൽ 11 സിക്സ്.
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അവസാന 2 ഓവറുകളിൽ ഒരു ടീമും ഇത്രയും റൺ അടിച്ചുകൂട്ടിയിട്ടില്ല. എന്തായാലും താരത്തിന്റെ തകർപ്പനടി വാർത്തകളിൽ ഇടം നേടുമ്പോൾ വരും കാലങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം ടീമുകൾ നോട്ടമിടുന്ന പേരായിരിക്കും സൽമാന്റെ എന്ന് ഉറപ്പിക്കാം.
One man. One over. Five rockets launched into orbit. 🚀
Salman Nizar just turned the 19th into a massacre!#KCLSeason2 #KCL2025 pic.twitter.com/up2rGcTdqU— Kerala Cricket League (@KCL_t20) August 30, 2025













Discussion about this post