വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവർഷം ചൊരിയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നടി ലൗലിബാബുവിന്റെ വീഡിയോ വൈറലാവുന്നു. എന്നാൽ, ഈ വീഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയ ലൗലി ബാബു ഈയടുത്താണ് വാർത്തകളിൽ നിറഞ്ഞത്. ഇതിനിടെയാണ് ക്രൂരത വെളിവാക്കുന്ന വീഡിയോ പുറത്ത് വരുന്നത്.
നടൻ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചശേഷമാണ് ലൗലി ബാബു ചർച്ചയാകുന്നത്. ഗാന്ധിഭവനിൽ എത്തി ഒരു ചടങ്ങിൽ പ്രസംഗിക്കവെയാണ് ഭർത്താവും മക്കളും നിർബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ കുറിച്ച് കൊല്ലം തുളസി പ്രസംഗത്തിനിടെ പരാമർശിച്ചത്. താരം അമ്മയെ പരിപാലിക്കുന്ന വീഡിയോയും പുറത്തുവന്നു.
എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അമ്മയെ ‘എടീ’ എന്നും ‘നീ’ എന്നും അതീവ രോഷത്തോടെ വിളിച്ച് ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ലൗലിയെ ആണ് വീഡിയോയിൽ കാണാനാവുക. ആരാണ് വിഡിയോ പകർത്തിയതെന്നും എവിടെ വച്ചു നടന്ന സംഭവമാണെന്നോ വ്യക്തമല്ല.










Discussion about this post