2025 ലെ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഒരു മികച്ച സെഞ്ച്വറിയുൾപ്പെടെ തുടർച്ചയായി നാല് അമ്പത് പ്ലസ് സ്കോറുകൾ നേടിയത് സഞ്ജു സാംസണ് ഗുണമായി എന്ന് ഉറപ്പിക്കാം. 2025 ലെ ടി20 ഏഷ്യാ കപ്പിന് തൊട്ടുമുമ്പുള്ള നിർണായക പ്രകടനങ്ങൾ, ബിസിസിഐക്ക് തലവേദന ആയിരിക്കുകയാണ്. ഇനി എങ്ങനെ ഈ ചെറുക്കനെ ഒഴിവാക്കും എന്ന് ചിന്തിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഓപ്പണറായിട്ട് ഗിൽ ഇറങ്ങുമ്പോൾ പോലും മധ്യനിരയിൽ എങ്കിലും സഞ്ജുവിനെ ഇറക്കണം എന്ന ആരാധക ആവശ്യവും വിദഗ്ധരുടെ അഭിപ്രായവും ഇതോടെ വന്നു.
ഇപ്പോഴിതാ സഞ്ജുവിനെ എന്തായാലും ഏഷ്യാ കപ്പിനുള്ള ടീമിലിൽ ഇറക്കണം എന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാനും ലോകകപ്പ് ഫൈനലിസ്റ്റുമായ മുഹമ്മദ് കൈഫ് അഭിപ്രായം പറഞ്ഞിരിക്കുന്നു. കൈഫ് പറയുന്നത്, സാംസണെ ഒരു ഓപ്പണറായി കളിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് മൂന്നാം നമ്പറിൽ കളിപ്പിക്കണമെന്നാണ്.
“ഐപിഎല്ലിലെ ഏറ്റവും മികച്ച 10 സിക്സ് ഹിറ്റർമാർക്കിടയിൽ സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ടാണ് റാഷിദ് ഖാൻ മധ്യ ഓവറുകളിൽ പന്തെറിയാൻ വരുമ്പോൾ, സഞ്ജുവിനെക്കാൾ മികച്ച ഒരു കളിക്കാരൻ അദ്ദേഹത്തിനെതിരെ ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നത്, കാരണം അദ്ദേഹത്തിന് ഗ്രൗണ്ടിന്റെ ഏത് കോണിലേക്കും സിക്സ് അടിക്കാൻ പറ്റും” കൈഫ് പറഞ്ഞു.
ഇടംകൈയ്യൻ സ്പിന്നർമാർ, ലെഗ്, ഓഫ് സ്പിന്നർമാർ എന്നിവർക്കെതിരെ സഞ്ജുവിന് മികച്ച റെക്കോർഡാണുള്ളത്, 33-ൽ കൂടുതൽ ശരാശരിയും കരിയറിൽ 130-ൽ കൂടുതൽ സ്‌ട്രൈക്ക് റേറ്റും ഇവർക്കെതിരെ ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ സാംസണിന്റെ സെഞ്ച്വറികളെ പ്രശംസിച്ച കൈഫ്, “ബാറ്റിംഗിന് ഏറ്റവും കഠിനമായ സാഹചര്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കയിലുള്ളത്, ഒരു ഓപ്പണറായി അദ്ദേഹം അവിടെ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. പേസും സ്പിന്നും നന്നായി കളിക്കുന്ന അദ്ദേഹം, ഐപിഎല്ലിൽ എല്ലാ വർഷവും 400–500 റൺസ് നേടുന്നു.”
“ഏഷ്യാ കപ്പിൽ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഓപ്പണർമാരാകും. മൂന്നാം സ്ഥാനത്തേക്ക് തിലക് വർമ്മ ഒരു യുവതാരമാണെന്നും അദ്ദേഹത്തിന് തന്റെ ഊഴം വരുന്നതുവരെ കാത്തിരിക്കാമെന്നും ഞാൻ കരുതുന്നു. സഞ്ജു പരിചയസമ്പന്നനായ ഒരു ബാറ്റ്‌സ്മാനാണ്, മൂന്നാം നമ്പറിൽ സ്ഥിരമായി അവസരങ്ങൾ നൽകുന്നതിലൂടെ അദ്ദേഹത്തെ വളർത്തിയെടുക്കാം. ആറ് മാസത്തിന് ശേഷം ഒരു ലോകകപ്പ് വരുന്നു, അദ്ദേഹം ഒരു അവസരം അർഹിക്കുന്നു,” കൈഫ് പറഞ്ഞു.
രാജസ്ഥാൻ റോയൽസിനായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത 94 മത്സരങ്ങളിൽ നിന്ന് സാംസൺ രണ്ട് സെഞ്ച്വറികളും 22 അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ മികവച്ച റെക്കോഡാണ് ഉള്ളത്.













Discussion about this post