ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഇന്ത്യൻ താരങ്ങളായ എംഎസ് ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരെയും മറ്റുള്ള ചില പ്രമുഖ താരങ്ങൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിങ് നൽകിയിരുന്നു. അടുത്തിടെ ‘ബിയേർഡ് ബിഫോർ വിക്കറ്റ്’ പോഡ്‌കാസ്റ്റിൽ ആണ് അദ്ദേഹം റാങ്കുകൾ നൽകിയത്.
ആദ്യ പേര് സച്ചിന്റേതായിരുന്നു. എബി ഡിവില്ലിയേഴ്‌സ് ഇതിഹാസത്തിന് നാലാം സ്ഥാനം നൽകി. ധോണിയെ ഏഴാം സ്ഥാനത്തും രോഹിതിനെ ആറാം സ്ഥാനത്തും ഡിവില്ലേഴ്‌സ് ഉൾപ്പെടുത്തി. പട്ടികയിലെ മറ്റൊരു ഇന്ത്യൻ പേര് കോഹ്‌ലിയുടേതായിരുന്നു. അദ്ദേഹം കോഹ്‌ലിക്ക് പ്രതീക്ഷിച്ചത് പോലെ ഒന്നാം സ്ഥാനമാണ് നൽകിയത്.
പട്ടികയിൽ ഡിവില്ലിയേഴ്‌സ് തന്റെ പേര് വന്നപ്പോൾ രണ്ടാം സ്ഥാനം നൽകി. റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തും ഹാഷിം അംല അഞ്ചാം സ്ഥാനത്തും കുമാർ സംഗക്കാര എട്ടാം സ്ഥാനത്തും ബാബർ അസം ഒമ്പതാം സ്ഥാനത്തും ഡേവിഡ് വാർണർ പത്താം സ്ഥാനത്തും നിൽക്കുന്നതാണ് ഡിവില്ലേഴ്സിന്റെ പട്ടിക.
എന്തായാലും അദ്ദേഹം റാങ്കിങ് നൽകിയതിൽ കോഹ്‌ലി, രോഹിത്, ബാബർ തുടങ്ങിയ താരങ്ങളാണ് ഏകദിനത്തിൽ നിലവിൽ കളിക്കുന്നത്.
Discussion about this post