ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന സമയത്തുള്ള രാഹുൽഗാന്ധിയുടെ വിദേശ വിനോദയാത്രയെ വിമർശിച്ച് ബിജെപി. മടിയനായ രാഷ്ട്രീയക്കാരനാണ് രാഹുൽ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജ്യത്തെ വെള്ളപ്പൊക്ക ബാധിത സംസ്ഥാനങ്ങളെ അദ്ദേഹം പൂർണമായി അവഗണിച്ചു എന്നും ഭരണകക്ഷി നേതാവ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ അവധിക്കാലത്തിന് ആശംസകളറിയിക്കുന്നു എന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയ നേതാവിന്റെ പൊതുജീവിതത്തിൽ അവധി ദിവസങ്ങൾ ഇല്ല എന്നുള്ള കാര്യം രാഹുൽഗാന്ധി മറക്കുകയാണ്. നേതാക്കൾ എപ്പോഴും ജനങ്ങൾക്ക് ലഭ്യമായിരിക്കേണ്ടതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ ദുരിതം വിതച്ചിരിക്കുകയാണ്. കർണാടകയിൽ ഉൾപ്പെടെ വലിയ കൃഷിനാശം ഉണ്ടായിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് രാഹുലിന്റെ വിദേശത്തെ വിനോദസഞ്ചാരം” എന്നും രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധി മലേഷ്യയിലെ ലങ്കാവിയിൽ അവധിക്കാലം ആഘോഷിക്കാൻ രഹസ്യമായി പോയിരുന്നുവെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മലേഷ്യയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബീഹാർ രാഷ്ട്രീയത്തിലെ ചൂടും പൊടിയും കൂടുതലായതിനാൽ അവധിയെടുത്തത് ആണോ അതോ മറ്റെന്തെങ്കിലും രഹസ്യ യോഗത്തിനായി പോയതാണോ എന്ന് ബിജെപി രാഹുലിന്റെ യാത്രയെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു.












Discussion about this post