രാജസ്ഥാൻ റോയൽസ് ടീമിൽ രാജിക്കഥകൾ തുടരുന്നു. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ അപ്രതീക്ഷിത വിടവാങ്ങലിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ടീമിൽ നിന്ന് ഉള്ള കൊഴിഞ്ഞുപോക്കലാണ് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുമ്പോട്ട് പോകുന്നത് എന്നതിന് തെളിവായി ആരാധകർ പറയുന്നത്.
കഴിഞ്ഞ സീസണിന്റെ അവസാനം ടീമിന്റെ മാർക്കറ്റിംഗ് ഹെഡ് ദ്വിജേന്ദ്ര പരാശർ രാജിവച്ചിരുന്നു. ഇപ്പോൾ, സിഇഒ ജെയ്ക്ക് ലഷ് മക്രവും ടീം വിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിഇഒ ജെയ്ക്ക് താൻ ടീം വിടുകയാണെന്ന് മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്.
സിഇഒ ജെയ്ക്ക് വര്ഷങ്ങളായി രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി പ്രവർത്തിച്ച ആളാണ്. ഒക്ടോബറോടെ അദ്ദേഹം ഔദ്യോഗികമായി വിരമിക്കും. SA20 ലേലത്തിൽ, പാൾ റോയൽസിന്റെ ലേല ടേബിളിൽ അദ്ദേഹം ഭാഗമായിരുന്നില്ല. കുമാർ സംഗക്കാരായാണ് രാജസ്ഥാൻ റോയൽസിന്റെ ലേല തന്ത്രങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. സംഗക്കാര തന്നെ ടീമിന്റെ പുതിയ ഹെഡ് കോച്ചാകും എന്ന് റിപ്പോർട്ടുകളുണ്ട്.
സഞ്ജു സാംസൺ തന്നെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന് രാജസ്ഥാനെ അറിയിച്ചു എന്ന വാർത്തകൾ വരുന്ന സാഹചര്യത്തിൽ ഇനി ആരൊക്കെ രാജസ്ഥാൻ റോയൽസ് ക്യാമ്പ് വിടും എന്നുള്ളത് കണ്ട് തന്നെ അറിയണം.
Discussion about this post